തങ്ങളുടെ കുഞ്ഞ് പെങ്ങളുടെ നീതിക്കായി ഒരു പോരാട്ടം... കിംസ് വളഞ്ഞ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍
സൈബര്‍ പടയ്ക്ക് പിന്നാലെ റോജി റോയിക്കായി ശക്തമായ പ്രതിഷേധവുമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ 19കാരി റോജി റോയി ആശുപത്രി കെട്ടിടത്തില്‍ നിന്നും വീണു മരിച്ച സംഭവത്തില്‍ റോജിക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് നഴ്‌സസ് അസോസിയേഷന്‍ പ്രതിഷേധിച്ചത്.
റോജി റോയിയുടെ മരണത്തിന് ഉത്തരവാദികള്‍ ആയവരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കിംസ് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കായി തെരിവില്‍ സമരത്തിനിറങ്ങി അത് വിജയിപ്പിച്ച് ചരിത്രമുള്ള യുഎന്‍എയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ആശുപ്രതി മാനേജ്‌മെന്റുകാരെ ആശങ്കയില്‍ ആക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നഴ്‌സുമാരുടെ സമരത്തെ സ്വാധീനത്തിന്റെ പിന്‍ബലത്തില്‍ പൊലീസ് സംവിധാനങ്ങളെ ഉപയോഗിച്ച് തടയാനാണ് മാനേജ്‌മെന്റ് ശ്രമിച്ചത്.
യുണൈറ്റഡ് നഴ്‌സിസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ നേതൃത്വത്തില്‍ മുന്നൂറോളം വരുന്ന നഴ്‌സുമാര്‍ സമരത്തിന് ഇറങ്ങിയതോടെ നഴ്‌സുമാരെ പിന്തുണച്ചുകൊണ്ട് നാട്ടുകാരും രംഗത്തെത്തി. മാനേജ്‌മെന്റിന്റെ പ്രതിഷേധ നടപടികള്‍ ഉണ്ടാകുമെന്ന് ഭയന്ന് കിംസിലെ നഴ്‌സുമാരും വിദ്യാര്‍ത്ഥികളും പ്രത്യക്ഷത്തില്‍ രംഗത്തെത്തയില്ലെങ്കിലും തങ്ങളുടെ കൊച്ചു സഹോദരിക്ക് വേണ്ടി നീതി കിട്ടാന്‍ വേണ്ടി യുഎന്‍എയ്ക്ക് എല്ലാവിധ പിന്തുണയും അവര്‍ വാഗ്ദാനം നല്‍കുകയുണ്ടായി.
ഇന്ന് രാവിലെ 10.30തോടെയാണ് നഴ്‌സുമാര്‍ സംഘടിച്ച് കിംസ് ആശുപത്രിയുടെ മുന്നിലേക്ക് എത്തിയത്. കിംസ് ആശുപത്രിക്ക് 200 മീറ്റര്‍ അകലെ വച്ച് പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. ആശുപത്രിക്ക് മുന്നിലെത്താന്‍ സമരക്കാരെ അനുവദിക്കില്ലെന്നും പിരിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപ്പെടുകയായിരുന്നു. സമാധാനപരമായ സമരമെന്ന നിലയില്‍ നഴ്‌സുമാര്‍ അവടെയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha