വിശുദ്ധപ്രഖ്യാപന ചടങ്ങിനായി റോമിലേക്കുപോയ മലയാളികള്‍ തിരികെയെത്താതെ മുങ്ങിയതായി പരാതി
ചാവറയച്ചനെയും എവുപ്രാസ്യാമ്മയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വത്തിക്കാനില്‍ പോയവരില്‍ നിരവധി മലയാളികള്‍ തിരികെയെത്താതെ മുങ്ങി. പലരും ഇറ്റലിയിലും റോമിലും ജോലി അന്വേഷിച്ച് ബന്ധുവീടുകളിലും സുഹൃത്തക്കളോടപ്പം താമസിക്കുന്നതായാണ് റിപ്പോര്‍ട്ട്. തിരികെ വരാതെ ഒളിച്ച് നടക്കുന്നതില്‍ കൂടുതലും യുവതികളാണെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് ഇറ്റാലിയന്‍പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഇരുന്നോറോളം പേര്‍ തിരികെ വരാനുണ്ട്. ഇന്ത്യയിലെ ഇറ്റാലിയന്‍ എംബസിയിലും ഇവരെ കാണാതായ പരാതി ലഭിച്ചിട്ടുണ്ട്. ഇവരെ കൊണ്ട് പോയട്രാവല്‍ ഏജന്‍സികളാണ് കാണാനില്ലെന്നും പറഞ്ഞ് പൊലീസിനെ സമീപിച്ചത്. തിരികെയെത്താത്തവരുടെ വീട്ടുകാരും ഇവരെ കാണാനില്ലന്നും പറഞ്ഞ് പോലീസില്‍ ഇതുവരെ പരാതിപ്പെട്ടിട്ടില്ല.
വിശുദ്ധ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനു പുറമേ ഇറ്റലിയിലുള്ള ജോലി സാധ്യത മുന്നില്‍കണ്ടാണ് പലരും വത്തിക്കാനില്‍ എത്തിയത്. സംസ്ഥാനത്തുനിന്ന് ഏഴ് ഏജന്‍സികളാണ് വത്തിക്കാന്‍ യാത്ര സംഘടിപ്പിച്ചത്. പത്ത് ദിവസത്തേക്കുള്ള കാലവധിക്കാണ് പോയത്. ഇവര്‍ തിരിച്ചെത്താതായതോടെ ട്രാവല്‍ ഏജന്‍സികള്‍ പൊലീസിനെ വിവരം അറിയിച്ചു. കേരളാ പൊലീസ്, ഇറ്റാലിയന്‍ പൊലീസുമായി ബന്ധപ്പെട്ടു. മടങ്ങിവരാത്തവരില്‍ ഏറെയും യുവതികളാണെന്നാണ് സൂചന. ഇവര്‍ ജോലി തേടി അനധികൃതമായി ഇറ്റലിയില്‍ തങ്ങുകയാണ് എന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. ഇവര്‍ മടങ്ങിവരാത്തത് ട്രാവല്‍ ഏജന്‍സികള്‍ക്ക് ഭാവിയില്‍ ഇറ്റലിയിലേക്ക് വിസ കിട്ടാന്‍ ബുദ്ധിമുട്ടാകും.
സംഭവം പരാതിയായതോടെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കും മുമ്പ് കൂടുതല്‍ പരിശോധനകള്‍ നടത്താനും നിബന്ധനകളും മുന്നോട്ടു വയ്ക്കാനും ഇറ്റലി നിര്‍ബന്ധിതരാകുമെന്നാണ് കരുതുന്നത്. കേരളത്തില്‍ നിന്നു മാത്രം അയ്യായിരത്തോളം പേര്‍ വിശുദ്ധ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കാന്‍ വത്തിക്കാനില്‍ എത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha