പെന്‍ഷന്‍ ആവശ്യപ്പെട്ട് സന്ദര്‍ശക ഗ്യാലറിയില്‍ ബഹളം
നിയമസഭയുടെ പുതിയ മന്ദിരത്തിലെ സന്ദര്‍ശക ഗ്യാലറിയില്‍ കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍കാരുടെ മുദ്രാവാക്യങ്ങള്‍. നിയമസഭയിലെ സന്ദര്‍ശന ഗ്യാലറിയിലിരുന്നയാളാണ് തങ്ങളെ രക്ഷിക്കണമെന്നും ദയവായി പെന്‍ഷന്‍ നല്‍കണമെന്നും നിയമസഭയുടെ ചോദ്യോത്തരവേള നടന്ന സമയത്ത് വിളിച്ച് പറഞ്ഞത്. ആരോഗ്യമന്ത്രി നിയമസഭയില്‍ ചോദ്യത്തിന് മറുപടി നല്‍കിയസമയത്താണ് ഗ്യാലറിയില്‍ നിന്നുള്ള പ്രതിഷേധ ശബ്ദമുയര്‍ന്നത്. ഗ്യാലറിയിരുന്നു പ്രധിഷേധിച്ചയാളെ വാച്ച് ആന്‍ഡ് വാര്‍ഡ് സഭയില്‍ നിന്നും പുറത്തു കൊണ്ടുപോയി.
സംഭവങ്ങളെല്ലാം ചാനലുകള്‍ തത്സമയം കാണിക്കുന്നുണ്ടായിരുന്നു. ഒരു ചാനലും ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ റൂളിങ്ങ് വന്നതോടെ ചാനലുകള്‍ തത്സമയ ദൃശ്യങ്ങള്‍ അവസാനിപ്പിച്ചു.
നിയമസഭയിലെ സന്ദര്‍ശക ഗ്യാലറിയില്‍ ഇരിക്കുന്നവര്‍ക്ക് തലയനക്കാന്‍ പോലുമുള്ള അനുവാദമില്ല. എംഎല്‍എയെ പോലുള്ളവരുടെ ശുപാര്‍ശക്കത്തുണ്ടെങ്കിലേ സഭയിലെ സന്ദര്‍ശക ഗ്യാലറിയില്‍ പ്രവേശനം നല്‍കൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha