കുരങ്ങുപനിയെ പ്രതിരോധിക്കാന്‍ വിദഗ്ധസംഘം ഇന്ന് നിലമ്പൂരിലെത്തും
സംസ്ഥാനത്ത് വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മണിപ്പാലില്‍ നിന്നുള്ള വിദഗ്ധസംഘം ബുധനാഴ്ച നിലമ്പൂര്‍ മേഖലയിലെത്തും. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഹെഡ് ഓഫ് ഡിപാര്‍ട്ട്‌മെന്റിലെ ഡോ. ജി. അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിലമ്പൂരില്‍ എത്തുക. കുരങ്ങുപനി കണ്ടെത്തിയ കരുളായി നാഗമലയിലും കുരങ്ങുകള്‍ ചത്ത സ്ഥലങ്ങളിലും മാഞ്ചീരിയിലും സംഘമെത്തും.
കഴിഞ്ഞ അഞ്ച് ദിവസത്തിനകം കരുളായി ജനവാസകേന്ദ്രത്തില്‍ അഞ്ച് കുരങ്ങുകളെയാണ് ചത്തതായി കണ്ടെത്തിയത്. കൂടുതല്‍ കുരങ്ങുകളെ അവശരായും കണ്ടെത്തി. പ്രതിരോധത്തിന്റെ ഭാഗമായി ബുധനാഴ്ച മാഞ്ചീരിയില്‍ ആദിവാസികള്‍ക്കായി പ്രതിരോധ കുത്തിവെപ്പ്, ബോധവത്കരണം, സീഡി പ്രദര്‍ശനം എന്നിവയും നടത്തും.
കുത്തിവെപ്പിന് വിധേയരാവുന്ന ആദിവാസികള്‍ക്ക് പുതപ്പുകള്‍ നല്‍കും. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നൂന മര്‍ജയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ആദ്യ ഡോസ് കുത്തിവെപ്പ് നല്‍കിയിരുന്നു. ഒരു മാസം കഴിഞ്ഞ് രണ്ടാം ഡോസും ആറ്, ഒമ്പത് മാസങ്ങളില്‍ മൂന്നാം ഡോസും മരുന്ന് നല്‍കണം. തുടര്‍ന്ന് വര്‍ഷത്തില്‍ ഒന്നുവീതം അഞ്ചുവര്‍ഷം കുത്തിവെപ്പ് വേണ്ടിവരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha