മദ്യനയത്തില്‍ അവശ്യമായ മാറ്റങ്ങള്‍ വരുത്തും. മാണിയെ ക്രൂശിക്കുന്നത് ചെറുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
മദ്യനയത്തിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. മദ്യനയത്തെ കുറിച്ച് വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ,എം.മാണിക്കു പങ്കില്ലെന്നും കുറ്റം ചെയ്യാത്തവരെ ക്രൂശിക്കുന്നത് എന്ത് വില കൊടുത്തും ചെറുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യനയം നടപ്പാക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് ഉണ്ടാവുന്ന ആശങ്ക പരിഗണിച്ചായിരിക്കും പുതിയ മാറ്റങ്ങള്‍ കൊണ്ടുവരിക. വിമര്‍ശനങ്ങളും കോടതി വിധികളും കണക്കിലെടുത്തായിരിക്കും പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുക.
മദ്യനയം ടൂറിസം മേഖലയെ ബാധിക്കുന്നുണ്ടെന്ന് പരാതിയുണ്ട്. അത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഹൗസ് ബോട്ട് ഉടമകളുടെ നിവേദനം ബാങ്കേഴ്‌സ് സമിതിക്ക് നല്‍കിയതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 22 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് കൂടി ലൈസന്‍സ് നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നും ഉമ്മന്‍ചാണ്ടി സഭയില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha