മദ്യനയത്തില്‍ മാറ്റം വരുത്തേണ്ടകാര്യമില്ലന്ന് വിഎം സുധീരന്‍, കോടതി ഉത്തരവ് ഗൗരവമുള്ളതല്ലന്ന് മന്ത്രി കെ ബാബു
മദ്യനയത്തില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. നയത്തില്‍ പ്രായോഗിക മാറ്റമുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നയം സ്വീകരിക്കേണ്ടത് കോടതിയല്ല, സര്‍ക്കാറാണ്. മദ്യനയത്തിനെതിരായ കോടതി വിധികള്‍ നിര്‍ഭാഗ്യകരമാണെന്നും സുധീരന്‍ പറഞ്ഞു
അതേ സമയം ബാര്‍ പ്രശ്‌നത്തില്‍ നിയമസഭയില്‍ വീണ്ടും ബഹളം. ബാര്‍ പ്രശ്‌നത്തില്‍ അപ്പീല്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തിയിട്ടില്ലെന്ന് ഇപ്പോഴത്തെ ഉത്തരവ് ഗൗരവമുള്ളതല്ലെന്നും മന്ത്രി കെ ബാബു പറഞ്ഞു. 22 ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് കൂടി ലൈന്‍സ് അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് സഭയില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചത്. ഇക്കാര്യം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ ബാര്‍ ഉടമകളുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് തോമസ് ഐസക് ആരോപിച്ചു. പുതിയ ബാറുകള്‍ക്ക് ലൈന്‍സ് നല്‍കാന്‍ എന്തായിരുന്നു സര്‍ക്കാരിന് തിടുക്കമെന്ന് തോമസ് ഐസക് ചോദിച്ചു.
എന്നാല്‍, ബാര്‍ കേസില്‍ അപ്പീല്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തിയിട്ടില്ലെന്ന് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ എക്‌സൈസ് മന്ത്രി കെ. ബാബു വിശദീകരിച്ചു. അപ്പീല്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന് തെളിയിച്ചാല്‍ താന്‍ രാജിവയ്ക്കാന്‍ തയ്യാറാണന്നും ബാര്‍ വിഷയത്തില്‍ കോടതിയുടെ ഇടപെടല്‍ നിര്‍ഭാഗ്യകരമാണന്നും മന്ത്രി പറഞ്ഞു. എന്നാല്‍, ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന വിഷയത്തില്‍ കോടതി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. അതുകൊണ്ട് ഇപ്പോഴത്തെ ഉത്തരവ് ഗൗരവമുള്ളതല്ലന്നും കെ.ബാബു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha