മലയാളി വാര്‍ത്ത കണ്ടെത്തിയത് സത്യം തന്നെ... കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ വച്ച സി.ഡിയില്‍ പുതുതായ് ഒന്നുമില്ലെന്ന് സ്പീക്കര്‍
മാണിക്ക് ഡ്രൈവര്‍ കൊടുത്തത്രേ 15 ലക്ഷം! കോടിയേരിയുടെ സി.ഡിയില്‍ എന്താണുളളത്? എന്ന ടൈറ്റിലില്‍ കഴിഞ്ഞ ദിവസം മലയാളി വാര്‍ത്ത നല്‍കിയ എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ട് സത്യമാകുന്നു. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സഭയില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉയര്‍ത്തിക്കാട്ടിയ സി.ഡിയെചൊല്ലി വിവാദം കത്തിയിരുന്നു.
എന്നാല്‍ ആ സി.ഡിയില്‍ പുതുതായി ഒന്നുമില്ലെന്നാണ് ശക്തന്‍ പറഞ്ഞത്. മറ്റ് ചാനലുകളില്‍ വന്ന വാര്‍ത്തകളും ചില ഒളിക്യാമറ ദൃശ്യങ്ങളും മാത്രമേ അതിലുള്ളൂ . ആയതിനാല്‍ ഈ സി.ഡി. മേശപ്പുറത്ത് വയ്ക്കാന്‍ കഴിയില്ലെന്നും ശക്തന്‍ പറഞ്ഞു. അതേസമയം പരാതിയുണ്ടെങ്കില്‍ ഈ സി.ഡി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയാണ് വേണ്ടത്.
മലയാളിവാര്‍ത്ത കഴിഞ്ഞ ദിവസം നല്‍കിയ ആ വാര്‍ത്ത കൂടി വായിക്കുക.
മാണിക്ക് ഡ്രൈവവര്‍ കൊടുത്തത്രേ 15 ലക്ഷം! കോടിയേരിയുടെ സി.ഡിയില്‍ എന്താണുളളത്?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha