മദ്യനയം; അപ്പീല്‍ ഇന്ന് പരിഗണിക്കും. ഇരു ഭാഗത്തിനും പ്രഗല്ഭരായ അഭിഭാഷകര്‍ ഹൈക്കോടതിയില്‍
സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച അപ്പീലുകള്‍ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗിക്കും. സര്‍ക്കാരും ബാര്‍ ഉടമകളും സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജികളാണ് ജസ്റ്റിസ് കെ ടി ശങ്കരന് , ജസ്റ്റിസ് പി.ഡി.രാജന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബഞ്ച് പരിഗണിക്കുന്നത്.ബാറുടമകള്‍ക്കും സര്‍ക്കാരിനും വേണ്ടി സുപ്രീംകോടതിയിലെ പ്രഗല്ഭരായ അഭിഭാഷകരാണ് അണിനിരക്കുന്നത്. മുന്‍ നിയമമന്ത്രി കൂടിയായ കപില്‍ സിബാലാണ് സര്‍ക്കാരിനുവേണ്ടി ഹാജരാകുന്നത്. സുപ്രീം കോടതിയിലെ പ്രഗത്ഭ അഭിഭാഷകരായ വെങ്കിട്ടരമണി , അരിയാമ സുന്ദരം, ദുഷ്യന്ത് ദവേ തുടങ്ങിയവരാണ് ബാറുടമകള്‍ക്ക് വേണ്ടി വാദിക്കാന്‍ ദില്ലിയില്‍ നിന്നെത്തുന്നത്
പഞ്ചനക്ഷത്രമൊഴികെയുള്ള ഹോട്ടലുകളിലെ ബാര്‍ പൂട്ടണമെന്ന സര്‍ക്കാരിന്റെ മദ്യനയം
ജസ്റ്റിസ് കെ സുരേന്ദ്ര മോഹന്‍ ഭാഗികമായി റദ്ദാക്കിയിരുന്നു. ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ഹോട്ടലുകളിലെ ബാറുകള്‍ക്ക് കോടതി പ്രവര്‍ത്തനം തുടരാന്‍ അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് ഇന്ന് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുന്നത്. ടൂ , ത്രീ സ്റ്റാര്ബാറുകള്ക്ക് സര്‍ക്കാര്‍ ലൈസന്‍സ് നിഷേധിച്ചത് ശരിവെച്ചതിനെതിരെയാണ് ബാറുടമകളുടെ അപ്പീല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha