ഹാരിസണ്‍ മലയാളം കമ്പനി സമര്‍പ്പിച്ച ഹര്‍ജി തള്ളി, സ്‌പെഷല്‍ ഓഫിസറുടെ ഉത്തരവു ഹൈക്കോടതി ശരിവച്ചു
റവന്യൂ, ഫോറസ്റ്റ് ഓഫിസര്‍മാര്‍ സ്വന്തം നിലയ്ക്കു മരം മുറിക്കാന്‍ അനുവദിക്കരുതെന്നും കൈവശ സര്‍ട്ടിഫിക്കറ്റും ഭൂമി കൈമാറ്റാനുമതിയും നല്‍കരുതെന്നും സ്‌പെഷല്‍ ഓഫിസര്‍ നിര്‍ദേശിച്ചതിനെതിരെ ഹാരിസണ്‍ മലയാളം കമ്പനി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
കമ്പനിയുടെ കൈവശമുള്ള തോട്ടങ്ങളില്‍നിന്നു മുന്‍കൂര്‍ അനുമതിയില്ലാതെ മരം മുറിക്കാന്‍ അനുവദിക്കരുതെന്ന സ്‌പെഷല്‍ ഓഫിസറുടെ ഉത്തരവു ഹൈക്കോടതി ശരിവച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തില്‍, ഭൂസംരക്ഷണ നിയമത്തിലെ വ്യവസ്ഥയനുസരിച്ചാണു സര്‍ക്കാര്‍ സ്‌പെഷല്‍ ഓഫിസറെ നിയമിച്ചതെന്നും കോടതി വ്യക്തമാക്കി.
സീനിയറേജ് നല്‍കി മരങ്ങള്‍ മുറിച്ചു മാറ്റാന്‍ കോടതി അനുവദിച്ചിട്ടുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ വ്യവസ്ഥകള്‍ക്കു വിധേയമായല്ലാതെ മരംമുറിക്കാന്‍ കമ്പനിക്ക് അധികാരമുണ്ടെന്നു വിധികളിലൊന്നിലും പറഞ്ഞിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സ്‌പെഷല്‍ ഓഫിസര്‍ പൂര്‍ണനിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല, രേഖാമൂലമുള്ള അനുമതി വാങ്ങണമെന്ന് ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചതേ ഉള്ളൂ. വിവിധ അധികാരികള്‍ പല തരത്തില്‍ ഉത്തരവിറക്കി സര്‍ക്കാരിനു നഷ്ടം വരുത്താതിരിക്കാനാണ് സ്‌പെഷല്‍ ഓഫിസര്‍ ഉത്തരവിറക്കിയത്. ഇതു ഹര്‍ജിക്കാര്‍ക്കു ദോഷകരമല്ല, കോടതി ഇടപെടേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള വ്യക്തമാക്കി.
https://www.facebook.com/Malayalivartha