സര്‍ക്കാര്‍ ആശുപത്രികളില്‍ പേവിഷ പ്രതിരോധത്തിന് മരുന്നില്ല; രോഗികള്‍ ദുരിതത്തില്‍
സംസ്ഥാനത്ത് പേവിഷ പ്രതിരോധ മരുന്നുകള്‍ കിട്ടാനില്ല. വേഗത്തില്‍ പ്രതിരോധ ശേഷി കിട്ടാന്‍ വേണ്ടി നല്‍കുന്ന ഇമ്യൂണോ ഗ്ലോബുലിന്‍ പൊതുവിപണികളില്‍ കിട്ടാനില്ല. ഇതോടെ സംസ്ഥാനത്ത് പേവിഷ പ്രതിരോധ ചികില്‍സ മുടങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. നായക്കളുടേയോ മറ്റ് മൃഗങ്ങളുടേയോ മാരകമായ കടിയേറ്റാല്‍ പേവിഷം ബാധിക്കാതിരിക്കാന്‍വേണ്ടി അടിയന്തരമായി നല്‍കേണ്ടതാണ് ഹ്യൂമന്‍ ഇമ്യൂനോ ഗ്ലോബുലിന്‍.
രണ്ട് തരം ഇമ്യൂണോ ഗ്ലോബുലിന്‍ നേരത്തെ സര്‍ക്കാര്‍ ആശുിപത്രികളില്‍ ലഭ്യമായിരുന്നു. ഹ്യൂമന്‍ ഇമ്യൂണോ ഗ്ലോബുലിനും ഇക്വിന്‍ ഇമ്യൂണോ ഗ്ലോബുലിനും. ഈ രണ്ടുമരുന്നുകളാണ് ഇപ്പോള്‍ കിട്ടാനില്ലാത്തത്. മാരകമായ കടിയേറ്റെത്തുന്നവര്‍ക്ക് രോഗപ്രതിരോധം നേടാന്‍ ഉടന്‍ നല്‍കേണ്ട ഇമ്യൂണോ ഗ്ലോബുലിന്‍ കിട്ടാത്ത അവസ്ഥയില്‍ പേവിഷമേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി മാത്രം ഒരു ദിവസം 150ലേറെ പേര്‍ നായ്ക്കളുടെ കടിയേറ്റ് എത്തുന്നുണ്ട് . എന്നാല്‍ മരുന്നിനുപോലും നല്‍കാന്‍ വാക്‌സിനില്ല. ഇമ്യൂണോ ഗ്ലോബുനില്‍ നിര്‍മിച്ചിരുന്ന ഒരു കമ്പനി ഉല്‍പാദനം താല്‍കാലികമായി നിര്‍ത്തിയതും മറ്റൊരു കമ്പനിയുടെ മരുന്നുകള്‍ നിസ്ചിത മാനദണ്ഡം പുലര്‍ത്താത്തതിനാല്‍ തിരിച്ചയതുമാണ് ക്ഷാമത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതോടെ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ക്ക് ചികില്‍സ കിട്ടാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha