നാല് മണിക്കൂര്‍ ജോലിചെയ്താല്‍ ഒരുമണിക്കൂര്‍ വിശ്രമം; തെറ്റിച്ചാല്‍ മുതലാളിക്ക് പിഴ
നാല് മണിക്കൂര്‍ നിന്ന് ജോലിചെയ്താല്‍ ഒരുമണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്ന് നിയമഭേതഗതി മന്ത്രി ഷിബു ബേബി ജോണ്‍ നിയമസഭയില്‍ അവതരിപ്പിച്ചു.കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും പൊതു അവധികളും ആഴ്ചയിലൊരിക്കലുള്ള അവധിയും മറ്റും സംബന്ധിച്ച ചട്ടങ്ങളില്‍ ലംഘനമുണ്ടായാല്‍ പിഴ 250 രൂപയില്‍ നിന്ന് 5000 രൂപയായി ഉയര്‍ത്തും.
ഒരു തവണ പിഴ ചുമത്തിയശേഷം വീണ്ടും നിയമലംഘനം തുടര്‍ന്നാല്‍ പിഴ പതിനായിരമാകും. മാത്രമല്ല, വാണിജ്യ സ്ഥാപനങ്ങളെ മൂന്നായി തരംതിരിക്കുകയാണ്.
ഇരുപതിലേറെ തൊഴിലാളികളെ നിയമിക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ മുതല്‍ ആറു മുതല്‍ 19 തൊഴിലാളികളെ വരെ നിയമിക്കുന്ന ഇടത്തരം, അഞ്ചു തൊഴിലാളികളെ വരെ നിയമിക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ എന്നിവയാണ് നിയമത്തിന്റെ പരിധിയില്‍ വരുക.
ഷോപ്പിങ് മാളുകളും ഐടി കമ്പനികളും മറ്റും ഇനി വന്‍കിട സ്ഥാപനങ്ങളുടെ പരിധിയില്‍ വരും. കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഉടമ ഹോസ്റ്റല്‍ സൗകര്യം നല്‍കണം. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha