അസിയാന്‍ കരാര്‍ കേരളത്തിന്റെ കാര്‍ഷിക രംഗത്തെ തകര്‍ക്കുന്നു; മന്ത്രി കെ പി മോഹനന്‍
ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ കേരളത്തെ ദോഷകരമായി ബാധിച്ചതായി കൃഷിമന്ത്രി കെ.പി മോഹനന്‍. പതിനാല് രാജ്യങ്ങളുമായി ഒപ്പു വയ്ക്കുന്ന കരാര്‍ കേരളത്തിനെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമ്പദ് വ്യവസഥയെ കാര്യമായി ബാധിക്കുന്നുണ്ടന്നും മന്ത്രി പറഞ്ഞു.
അസിയാന്‍ കരാര്‍ കേരളത്തിന്റെ കാര്‍ഷിക രംഗത്തെയും കര്‍ഷകരുടെ വരുമാനത്തെയുമാണ് തകര്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിലുള്ള ആശങ്ക മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റബര്‍ കര്‍ഷകരെ ദുരിതബാധിതരായി പ്രഖ്യാപിക്കണമെന്ന് മുന്‍ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ സഭയില്‍ ആവശ്യപ്പെട്ടു.
കരാര്‍ ഏറ്റവും ദോഷകരമായി ബാധിയ്ക്കുക കേരളത്തിന്റെ കാര്‍ഷിക ഉത്പന്നങ്ങളെയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. 2009 ആഗസ്ത് 13ന് ഒപ്പുവെച്ച കരാര്‍ പ്രകാരം ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 85 ശതമാനം സാധനങ്ങളുടെ നികുതി 2016ഓടെ വെട്ടിക്കുറയ്ക്കുകയോ പൂര്‍ണമായി എടുത്തുകളയുകയോ ചെയ്യേണ്ടിവരും.
നാണ്യവിളകളുടെ വിലത്തകര്‍ച്ചയെപ്പറ്റി ചര്‍ച്ച ചെയ്യാനായി മുല്ലക്കര രത്‌നാകരന്‍ സ്പീക്കര്‍ക്ക് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പ്രമേയത്തിന്റെ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha