ക്വാറി കോഴ; വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാതെ കേസ് ദുര്‍ബലമാക്കാന്‍ ഉന്നത നീക്കം
മുന്‍ എസ്.പി. രാഹുല്‍ ആര്‍. നായര്‍ ക്വാറി ഉടമകളില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാതെ കേസ് ദുര്‍ബലമാക്കാന്‍ ഉന്നതര്‍ നീക്കം നടത്തുന്നതായി ആരോപണം.
ഇനതിനു സര്‍ക്കാരിന്റെ ഉന്നതന്‍ തന്നെ നേരിട്ട് രംഗത്തുള്ളതായും ആക്ഷേപമുണ്ട്. രാഹുല്‍ ആര്‍. നായര്‍ കൈക്കൂലി വാങ്ങിയെന്ന കേസ് ദുര്‍ബലമാക്കുന്നതായാണ് സൂചന. രാഹുലിനെ തള്ളണോ കൊള്ളണോ എന്ന തര്‍ക്കവും പെലീസ് ഉന്നതര്‍ക്കിടയില്‍ നിലനില്‍ക്കുന്നതായാണ് സൂചന. എന്നാല്‍ രാഹുല്‍ എഡിജിപി ശ്രീലേഖയ്‌ക്കെതിരെയും ഐജി മനോജ് എബ്രഹാമിനെതിരെയും പരാതി നല്‍കിയതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എതിര്‍പ്പുണ്ട്.
എന്നാല്‍ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയത് രാഹുലിന് അനുകൂലമോ പ്രതികൂലമോ എന്നതിനെച്ചൊല്ലിയുള്ള ചര്‍ച്ചയും പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ സജീവമാണ്. ഡി.ജി.പിയും ആഭ്യന്തരമന്ത്രിയും മാത്രം കണ്ട് വിലയിരുത്തേണ്ട റിപ്പോര്‍ട്ടില്‍ മറ്റൊരു ഉന്നതനാണ് തിരുത്തല്‍ വരുത്തിയത്. ഇത് ചട്ടവിരുദ്ധമാണെന്നും അതിനാലാണ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാത്തതെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
വിജിലന്‍സ് ഡയറക്ടര്‍ തയാറാക്കിയ റിപ്പോര്‍ട്ട് എഫ്.ഐ.ആറിനൊപ്പം സമര്‍പ്പിച്ചില്ല. ഇന്റലിജന്‍സ്, വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് രാഹുലിനെതിരെ കേസെടുത്തത്. രാഹുലിന്റെ മൊഴി ചോര്‍ന്നതിനെതിരെ എ.ഡി.ജി.പി ശ്രീലേഖയും ഐ.ജി. മനോജ് എബ്രഹാമും നല്‍കിയ പരാതിയിലും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതിനെതിരെ രാഹുല്‍ നല്‍കിയ പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്. എഫ്.ഐ. ആറിനൊപ്പം കോടതിയില്‍ സമര്‍പ്പിക്കേണ്ട വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ ഭാഗമാണ് രാഹുലിന്റെ മൊഴി. ഇത് കോടതിക്ക് നല്‍കിയിട്ടില്ലന്നിരിക്കെ എങ്ങനെ മാധ്യമങ്ങള്‍ക്ക് കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha