മദ്യ നയം: പുന:പരിശോധനയില്ല, ജനപക്ഷ യാത്രക്ക് ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ചയെന്ന് സുധീരന്‍
മദ്യനയത്തില്‍ പുന:പരിശോധനയ്ക്കില്ലന്നും ജനപക്ഷയാത്രയ്ക്ക് ശേഷം മുഖ്യമന്ത്രിയുമായി ഇതേക്കുറിച്ച് ചര്‍ച്ച നടത്തുമെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മദ്യനയത്തില്‍ മാറ്റം വരുത്തുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യനയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അഭിപ്രായ ഭിന്നതയില്ല. ടൂറിസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആവശ്യമെങ്കില്‍ പരിശോധന ആവാം. ജനപക്ഷ യാത്രയ്ക്കുശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. ഏത് ജനക്ഷേമ പദ്ധതികള്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിടാം. മദ്യനയത്തിന്റെ കാര്യത്തില്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ വേണ്ടിവന്നേക്കാമെന്നും സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒറ്റരാത്രികൊണ്ടല്ല മദ്യനയം രൂപപ്പെട്ടതെന്ന് സുധീരന്‍ പറഞ്ഞു. കെ കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്തുതന്നെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. യു ഡി എഫില്‍ വിശദമായ ചര്‍ച്ച നടത്തിയശേഷമാണ് തീരുമാനമെടുത്തത്.
മന്ത്രിസഭ ഒന്നടങ്കം തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു. പിന്നീട് ഇതേക്കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. പുന:പരിശോധന വേണമെന്ന കാര്യവും ചര്‍ച്ച ചെയ്തിട്ടില്ല.
മദ്യനയത്തില്‍ പ്രായോഗിക മാറ്റം വരുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ബാര്‍ ഉടമകളുമായുള്ള ഒത്തുകളിയുടെ ഭാഗമാണോയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ചോദിച്ചു. കോഴ ആരോപണവുമായി രംഗത്തെത്തിയ ബാര്‍ ഉടമകളുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും വി എസ് ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha