ലൈറ്റ് മെട്രോ 2020ല്‍ പൂര്‍ത്തിയാകുമെന്ന് ഇബ്രാഹിംകുഞ്ഞ്
തലസ്ഥാനത്ത് 2020ല്‍ ലൈറ്റ് മെട്രോ പൂര്‍ത്തിയാകുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴക്കൂട്ടം മുതല്‍ കരമനവരെയാകും ലൈറ്റ് മെട്രോ ഒന്നാംഘട്ടത്തില്‍ നടപ്പാക്കുക.
രണ്ടാംഘട്ടത്തില്‍ കരമന മുതല്‍ നെയ്യാറ്റിന്‍കര വരെയും. കോംപ്രിഹെന്‍സീവ് മൊബിലിറ്റി പ്‌ളാന്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha