ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു
നീതി സൂര്യന്‍ അസ്തമിച്ചു. പ്രമുഖ നിയമജ്ഞനും മുന്‍ സുപ്രീംകോടതി ജഡ്ജിയുമായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൃഷ്ണയ്യരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ബുള്ളറ്റിനിലൂടെയാണ് അദ്ദേഹത്തിന്റെ മരണവിവരം സ്ഥിരീകരിച്ചത്.
ആധുനിക ഇന്ത്യയുടെ നിയമ ശില്‍പ്പികളില്‍ പ്രമുഖനായിരുന്ന കൃഷ്!ണയ്യര്‍ 1915ല്‍ പാലക്കാട് ശേഖരീപുരത്ത് ആണ് ജനിച്ചത്. കേരളത്തിലെ ആദ്യ മന്ത്രിസഭയില്‍ അംഗമായിരുന്നു. ആഭ്യന്തരം, നിയമം, സാമൂഹികക്ഷേമം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്!തു. 1973 മുതല്‍ 1980 വരെ സുപ്രീംകോടതി ജഡ്ജിയായും പ്രവര്‍ത്തിച്ചു. കൃഷ്!ണയ്യരുടെ വിധികള്‍ മറ്റ് രാജ്യങ്ങളിലെ കോടതികള്‍ വരെ മാതൃകയാക്കിയിട്ടുണ്ട്. പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha