കാണികളുടെ കൂവല്‍ പേടിച്ച് അടൂര്‍ ചലച്ചിത്രമേളയുടെ ഉദ്ഘാടന, സമാപന വേദി പങ്കിടില്ല
ഡെലിഗേറ്റ്‌സുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം, വിദ്യാര്‍ത്ഥികളുടെ പാസിന് തുക കുറയ്ക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അടൂര്‍ മുന്നോട്ട് വച്ചെങ്കിലും സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. അടൂരിന്റെ നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് പോയാല്‍ മേളയുമായി സഹകരിക്കില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ സംഘാടകര്‍ക്ക് താക്കീത് നല്‍കിയിരുന്നു. സ്വകാര്യതിയറ്ററുകള്‍ മേളയ്ക്ക് അനുവദിക്കില്ലെന്നും നിര്‍മാതാക്കളുടെ അടക്കം സംഘടനകള്‍ ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് സര്‍ക്കാറും അയഞ്ഞത്.
ഗോവ ഫിലിം ഫെസറ്റിവല്‍ ഡയറക്ടറായ ശങ്കര്‍ ഈ വര്‍ഷം വിരമിക്കുകയാണ്. അദ്ദേഹത്തെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നീക്കം നടത്തുന്നുണ്ട്. സിഗ്നേച്ചര്‍ ഫിലിമില്‍ തെങ്ങും വള്ളവും തെയ്യവും കഥകളിയും വേണമെന്ന് അടൂര്‍ വാശിപിടിച്ചിരുന്നു. ഒടുവില്‍ അഖ്കാദമി ചെയര്‍മാന്‍ ഇടപെട്ട് രണ്ട് യുവാക്കളെ കൊണ്ട് ഫിലിം ചെയ്യിച്ചു.
https://www.facebook.com/Malayalivartha