കോടതികള്‍ക്ക് ഇന്ന് അവധി
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരോടുള്ള ആദര സൂചകമായി ഹൈക്കോടതി ഉള്‍പ്പെടെ കേരളത്തിലെ എല്ലാ കോടതികള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ സംസ്‌കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് നടത്തും. ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കേണ്ടിയിരുന്ന കേസുകള്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കും. നിയമസഭ കൃഷ്ണയ്യരുടെ വിയോഗത്തിലുള്ള ദു:ഖം രേഖപ്പെടുത്തി പിരിയും.
https://www.facebook.com/Malayalivartha