നിയമസഭാ മന്ദിരത്തിലെ ലിഫ്റ്റ് പൊട്ടിവീണ് മന്ത്രിമാര്‍ക്ക് പരുക്ക്
നിയമസഭാ മന്ദിരത്തിലെ ലിഫ്റ്റ് പൊട്ടിവീണ് മന്ത്രിമാര്‍ക്ക് പരുക്കേറ്റു. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, ഭക്ഷ്യമന്ത്രി അനൂപ്‌ജേക്കബ്, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് ലിഫ്റ്റില്‍ ഉണ്ടായിരുന്നത്.
കടുത്ത ശാരീരി വേദന അനുഭവപ്പെട്ട മൂവരും ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് രാവിലെ നിയമസഭ പിരിഞ്ഞ ശേഷം മടങ്ങുന്നതിനിടെയാണ് ലിഫ്റ്റ് പൊട്ടിവീണത്. വി ആര്‍ കൃഷ്ണയ്യര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് സഭ നേരത്തെ പിരിയുകയായിരുന്നു.
നാലാമത്തെ നിലയില്‍ നിന്നുമാണ് മന്ത്രിമാര്‍ ലിഫ്റ്റില്‍ കയറിയത്. ഒന്നാമത്തെ നിലയില്‍ നിന്നാണ് ലിഫ്റ്റ് താഴേക്ക് പതിച്ചത്. അതുകൊണ്ട് വലിയ അപകടം ഉണ്ടായില്ല. അറ്റകുറ്റപ്പണി നടത്താനിരിക്കുന്ന ലിഫ്റ്റാണ് പൊട്ടിവീണത്. എന്നാല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha