ജെഎസ്എസ് ഇടതുമുന്നണിയിലേക്ക്; വൈക്കം വിശ്വന്‍ ഗൗരിയമ്മയുമായി കൂടിക്കാഴ്ച നടത്തി
ജെഎസ്എസ് ഇടതുമുന്നണിയിലേക്ക്ച ഇതു സംബന്ധിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഗൗരിയമ്മയുമായി കൂടിക്കാഴ്ച നടത്തി. ജെ.എസ്.എസ് ഇടതുമുന്നണിയുടെ ഭാഗമായെന്ന് മുതിര്‍ന്ന നേതാവ് കെ.ആര്‍. ഗൗരിയമ്മ പ്രതികരിച്ചു. വസതിയില്‍ സന്ദര്‍ശിച്ച ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഗൗരിയമ്മയുടെ പ്രതികരണം.
ഗൗരിയമ്മയുടെ ആലപ്പുഴ ചാത്തനാട്ടുള്ള വസതിയില്‍ എത്തിയാണ് വൈക്കം വിശ്വന്‍ കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. തുടര്‍ന്നാണ് മുന്നണി പ്രവേശം സംബന്ധിച്ച് ഗൗരിയമ്മ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.എന്നാല്‍ ജെ.എസ്.എസിനെ ഘടകകക്ഷിയാക്കുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ വൈക്കം വിശ്വന്‍ തയാറായില്ല. തുടര്‍ന്നും ജെ.എസ്.എസുമായി സഹകരണമുണ്ടാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച ജെ.എസ്.എസ് സ്വതന്ത്ര നിലപാട് സ്വീകരിച്ച് വരികയായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി ഇടതുമുന്നണിയുമായി ധാരണയിലത്തെിയ ജെ.എസ്.എസ് അവര്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്നു. എന്നാല്‍ മുന്നണി പ്രവേശം ആവശ്യപ്പെട്ട് ജെ.എസ്.എസ് എല്‍.ഡി.എഫ് നേതൃത്വത്തിന് നല്‍കിയ കത്ത് ഇതുവരെ പരിഗണിക്കപ്പെട്ടിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha