എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങിയ രണ്ട് കാറുകള്‍ അപകടത്തില്‍പ്പെട്ടു, ഒരു മരണം
എയര്‍പോര്‍ട്ടില്‍ പോയി മടങ്ങിവന്നവര്‍ സഞ്ചരിച്ച രണ്ട് കാറുകള്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ഒരാള്‍ മരിച്ചു. 4പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയില്‍ പുതിയകാവ് പൂച്ചക്കട ജംഗ്ഷനിലും ഷേയ്ഖ് മസ്ജിദിന് സമീപവുമായിരുന്നു അപകടങ്ങളുണ്ടായത്. പുലര്‍ച്ചെ നാലിന് പൂച്ചക്കട ജംഗ്ഷനിലുണ്ടായ അപകടത്തില്‍ ഗള്‍ഫിലേക്ക് പോകുന്ന മകളുടെ ഭര്‍ത്താവിനെ യാത്രയാക്കി മടങ്ങിവന്ന ഓച്ചിറ വയനകം മേമന ജസീലാമന്‍സിലില്‍ ജമാല്‍ (50) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാപ്പില്‍ കിഴക്കതില്‍ വെട്ടിക്കോട്ടേത്ത് ജമാലുദ്ദീന്‍ കുഞ്ഞ് (65), ഭാര്യ ലൈലാ ബീവി (50)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജമാലുദ്ദീന്‍ കുഞ്ഞ് ലൈലാബീവി ദമ്പതികളുടെ മകനും ജമാലിന്റെ മകള്‍ ജസീലയുടെ ഭര്‍ത്താവുമായ നജാദിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രയാക്കി മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന കാപ്പില്‍ കിഴക്ക് സഫ്‌നാ മന്‍സിലില്‍ മുഹമ്മദ് അഷറഫ് പരിക്കുകളൊന്നും ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് നജാദ് ഗള്‍ഫ് യാത്ര ഉപേക്ഷിച്ച് എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചു.
മകളെ എയര്‍പോര്‍ട്ടില്‍ വിട്ടശേഷം മടങ്ങിവന്ന ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ ഗുഡ്‌സ് വാഗണ്‍ ഇടിച്ചായിരുന്നു രണ്ടാമത്തെ അപകടം. രാവിലെ 6 മണിയോടെ കരുനാഗപ്പള്ളി ഷേയ്ഖ് മസ്ജിദിന് സമീപമാണ് അപകടമുണ്ടായത്. ഓച്ചിറ കൊറ്റമ്പള്ളി ആലക്കോട്ട് വീട്ടില്‍ അരവിന്ദ്കുമാര്‍, ഭാര്യ രാജമ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകളെ എയര്‍പോര്‍ട്ടിലെത്തിച്ചശേഷം മടങ്ങിവന്ന ഇവരുടെ വാഗണര്‍ കാറില്‍ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് മിഠായിയുമായി പോയ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ഗുഡ്‌സ് വാഗണ്‍ ഇടിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha