തിരുവഞ്ചൂരിന് പുതിയ റെക്കോര്‍ഡ്; 40 ലക്ഷം മരങ്ങളുടെ ആരാച്ചാര്‍!
റ്റി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശരവേഗത്തില്‍ പ്രതികളെ പിടികൂടി ഖ്യാതി നേടിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കരിയറില്‍ ഒരു പുതിയ റെക്കോര്‍ഡ്!
നാല്പതുലക്ഷം മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നിയമസംരക്ഷണം നല്‍കിയ മന്ത്രി! ഒരു പക്ഷേ ഭാരതത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു ഖ്യാതി നേടുന്ന ആദ്യത്തെ മന്ത്രിയായിരിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
ബുധനാഴ്ച നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് പട്ടയം ലഭിച്ച ഭൂമിയിലുള്ള 30 ഇനം മരങ്ങള്‍ മുറിക്കാന്‍ സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കുമെന്ന് തിരുവഞ്ചൂര്‍ പ്രഖ്യാപിച്ചത്. യു.ഡി.എഫ്. മന്ത്രിസഭ അധികാരമേറ്റെടുത്ത നാള്‍മുതല്‍ ഇത്തരം മോഷണ പരമ്പരകള്‍ സജീവമായതു കാരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസംഗം അധികമാരും ശ്രദ്ധിച്ചില്ല. കുത്തകമാധ്യമങ്ങള്‍ക്ക് ശ്രദ്ധ മറ്റു പല കാര്യങ്ങളിലുമായതു കാരണം അവരും ശ്രദ്ധിച്ചില്ല.
2007 ല്‍ വനേതര പ്രദേശങ്ങളില്‍ വൃക്ഷം നട്ടുവളര്‍ത്തല്‍ പ്രോത്സാഹന ബില്ലിന്റെ മറവില്‍ ധാരാളം വൃക്ഷങ്ങള്‍ മുറിച്ചുമാറ്റിയിരുന്നു. കാര്‍ഡമം ഹില്‍ റിസര്‍വ് മേഖലയിലാണ് ഇത്തരത്തില്‍ വന്‍തോതില്‍ മരംമുറി നടന്നുവരുന്നത്. ഇതിനിടയിലാണ് തിരുവഞ്ചൂരിന്റെ പുതിയ പ്രഖ്യാപനം.
ഒരേക്കര്‍ സ്ഥലത്ത് കുറഞ്ഞത് 200 മരങ്ങളെങ്കിലും കാണും. ഇടുക്കിയിലെ കാര്‍ഡമം ഹില്‍ റിസര്‍വില്‍ മാത്രം 33750 ഏക്കര്‍ ഭൂമി പട്ടയഭൂമിയുടെ നിര്‍വചനത്തില്‍പെടും. നിലവിലുള്ള വനം - വൃക്ഷ സംരക്ഷണ നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് തിരുവഞ്ചൂരിന്റെ പുതിയ പ്രഖ്യാപനം.
അതേസമയം കെ.ബി. ഗണേഷ്‌കുമാറായിരുന്നു വനംമന്ത്രിയെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ബിനോയ് വിശ്വം ആയിരുന്നെങ്കിലും ഇത്തരത്തിലൊരു അപകടം ഉണ്ടാകുമായിരുന്നില്ല.
സര്‍ക്കാരാണ് മരങ്ങളുടെ അധികാരി. ജീവനും സ്വത്തിനും അപകടം ഉണ്ടാകുന്ന സ്ഥിതി വിശേഷം ഉണ്ടായാല്‍ മാത്രമേ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാന്‍ ക ഴിയൂ. ചുരുക്കത്തില്‍ നമ്മുടെ വനസമ്പത്തിന്റെ കടയ്ക്കല്‍ കത്തിവീഴാന്‍ ഇനി അധികദിവസങ്ങളില്ല.
തിരുവഞ്ചൂരിന് എന്താണ് സംഭവിക്കുന്നതെന്നാണ് എല്ലാവരും ചോദിക്കുന്നത്. ആഭ്യന്തര മന്ത്രിയായിരിക്കെ തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച തിരുവഞ്ചൂര്‍ വനം - സിനിമ - ഗതാഗത മന്ത്രിയായതോടെ അദ്ദേഹത്തിന് ലഭിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കിയിരിക്കുന്നു. മന്ത്രിസഭയുടെ തുടക്കത്തില്‍ നേട്ടവും ഒടുവില്‍ കോട്ടവും എന്ന അവസ്ഥയിലാണോ കാര്യങ്ങള്‍ നീങ്ങുന്നത്?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha