മദ്യനയം ദുര്‍ബലമായി: ബാര്‍ക്കോഴക്ക് പിന്നിലാരെന്നും വ്യക്തമായി
ധനമന്ത്രി കെ.എം. മാണിയെ ബാര്‍കോഴയില്‍ കുടുക്കിയത് ഉമ്മന്‍ചാണ്ടിയും കെ. ബാബുവും ചേര്‍ന്നാണെന്ന് ആരോപണം. മാണി ബാര്‍ക്കോഴയില്‍ കുടുങ്ങിയതോടെ ബാര്‍നിയമം ലഘൂകരിക്കാന്‍ ഉമ്മന്‍ചാണ്ടി രംഗത്തിറങ്ങിയതാണ് സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് ബാര്‍ വിഷയത്തില്‍ പ്രായോഗികതയ്ക്ക് മുന്‍തൂക്കം നല്‍കുമെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി രംഗത്തുവന്നത്. കെ.എം. മാണിക്കെതിരെ ആരോപണം വന്നതിന് പിന്നാലെയായിരുന്നു ഇത്. കെ. എം. മാണിയോടുള്ള സ്‌നേഹം കാരണമാണ് ഉമ്മന്‍ചാണ്ടി അദ്ദേഹത്തെ സഹായിക്കാന്‍ ചെന്നതെന്ന് കരുതുക വയ്യ. ഇതിനിടയില്‍ മദ്യനയം പ്രായോഗികമല്ലെന്ന് പറഞ്ഞ് കെ. ബാബുവും രംഗത്തെത്തി. മദ്യനയം പ്രായോഗികമല്ലെന്ന് പറയാന്‍ മദ്യനയം നടപ്പാക്കിയത് കേരളത്തിലെ ജനങ്ങളല്ലല്ലോ
ഉമ്മന്‍ചാണ്ടിയുടെ നയമല്ല അദ്ദേഹം നടപ്പിലാക്കിയത്. പകരം സുധീരന്റെ നിലപാട് നടപ്പിലാക്കാന്‍ ഉമ്മന്‍ചാണ്ടി പ്രേരിപ്പിക്കപ്പെടുകയായിരുന്നു. ജനങ്ങളുടെ ഹിതം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
മാണിക്കെതിരെ ആരോപണവുമായി ബിനുരമേശിനെ രംഗത്തിറക്കിയത് കോണ്‍ഗ്രസുകാരാെണന്ന ആക്ഷേപം നേരത്തെ ശക്തമാണ്. കേരള കോണ്‍ഗ്രസ് ഇതു സംബന്ധിച്ച് ചില രേഖകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസുകാര്‍ നിശബ്ദത പാലിച്ചു. അതേസമയം വി.എം. സുധീരന്‍ കെ. എം. മാണിക്ക് അനുകൂലമായ പ്രസ്താവനയുമായി രംഗത്തെത്തുകയും ചെയ്തു. സുധീരന്‍ രംഗത്തുവന്നതോടെ സംഭവത്തിനു പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്ന് എല്ലാവരും മനസിലാക്കി.
കെ. എം. മാണിയെ കുരുക്കി വിജയം കൊയ്യുക എന്ന ലക്ഷ്യമാണ് വിജയം കണ്ടത്. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന ചിന്തയും ഉമ്മന്‍ചാണ്ടി പിന്തുടര്‍ന്നിരിക്കണം. മാണിയെ കുരുക്കിയാല്‍ മദ്യനയം ദുര്‍ബലമാക്കാം എന്ന് കരുതിയിരിക്കാനും സാധ്യതയുണ്ട്. അതേസമയം മദ്യനയം അട്ടിമറിക്കാനുള്ള തന്റെ നീക്കം കെ.എം. മാണി തുരങ്കം വയ്ക്കുമോ എന്ന സംശയം കാരണമാണ് കെ.എം. മാണിക്കെതിരെ ആരോപണം കൊണ്ടുവന്നതെന്നും പറയപ്പെടുന്നു.
അന്‍പതു കൊല്ലത്തെ മാണിയുടെ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്താനായെങ്കിലും ഉമ്മന്‍ചാണ്ടിയുടെ തുടര്‍നടപടികള്‍ അദ്ദേഹത്തെ ബലഹീനനാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha