ശമ്പളം ലഭിച്ചില്ല; കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂട്ട അവധിയില്‍
ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ഒഴികെയുള്ള കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെയും കോഴിക്കോട്, തിരുവനന്തപുരം ഡിപ്പോയിലെ ഒരു വിഭാഗം ജീവനക്കാര്‍ കൂട്ട അവധിയെടുത്തു. ഇതേ തുടര്‍ന്ന് ശബരിമല സര്‍വീസുള്‍പ്പടെ ഭൂരിഭാഗം സര്‍വീസുകളും തടസപ്പെട്ടു.
ചെങ്ങന്നൂരില്‍ നിന്നാണ് ശബരിമലയിലേക്ക് ചെയിന്‍ സര്‍വീസ് നടക്കുന്നത്. ചെങ്ങന്നൂര്‍ ഡിപ്പോയില്‍ ജീവക്കാര്‍ അവധിയെടുക്കാത്തതിനാല്‍ പമ്പാ സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കും. ആലപ്പുഴയില്‍ തീവണ്ടി ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ കൂടുതല്‍ ആളുകളും കെഎസ്ആര്‍ടിസിയെയാണ് ആശ്രയിക്കുന്നത്. ആലപ്പുഴയില്‍ തീവണ്ടി ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ കൂടുതല്‍ ആളുകളും കെഎസ്ആര്‍ടിസിയെയാണ് ആശ്രയിക്കുന്നത്. കോഴിക്കോട് ഡിപ്പോയില്‍ നിന്നുള്ള 70% സര്‍വീസും നിര്‍ത്തി വച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha