ലീഗിന് എന്തും ആവാം ? അബ്ദുറബ്ബിന്റെ ഇഫ്താര്‍ വിരുന്നിന് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് പണം ചിലവഴിച്ചെന്ന് ആരോപണം
വിവാദങ്ങളുടെ പിടിയിലാണ് ഇപ്പോള്‍ ലീഗ്, ടി ഒ സൂരജിന്റെ കോടികളുടെ കണക്കുകളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ നോക്കുബോള്‍ അതാ വരുന്നു അടുത്ത വെടി. വിദ്യാഭ്യാസ മന്ത്രി വകുപ്പില്‍ നിന്ന് പണമെടുത്ത് ആഡംബരമായി ഇഫ്താര്‍ വിരുന്ന് നടത്തിയെന്നാണ് ആരോപണം. അരോപണങ്ങളൊന്നും അബ്ദുറബ്ബിന് പുത്തരിയല്ല പച്ച തൊട്ട് പ്ലസ്ടുവരെ എല്ലാം വിവാദത്തിലായിരുന്നു.
വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് ഇഫ്താര്‍ വിരുന്നിന് പണം ചെലവഴിച്ചത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ മറവിലെന്നാണ് ആരോപണം. വിദ്യാഭ്യാസ വകുപ്പിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും രണ്ടരലക്ഷം രൂപ പിരിച്ചെടുത്താണ് മന്ത്രി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചതെന്നുമാണ് പരാതി. കഴിഞ്ഞ ജൂലായ് 10 ന് തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ വൈകീട്ട് ആറരയ്ക്കായിരുന്നു പരിപാടി.
ഇഫ്താറില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും എംഎല്‍എമാരും എംപിമാരുമടക്കം പ്രമുഖരെല്ലാം പങ്കെടുത്തു. ക്ഷണത്തിന് മാത്രം ചെലവായത് രണ്ടേകാല്‍ ലക്ഷം രൂപയിലേറെ. മന്ത്രിമാര്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുമ്പോള്‍ അതിന്റെ ചെലവ് സ്വന്തം നിലയിലാണ് ചെയ്യാറ്. ഇഫ്താര്‍ വിരുന്ന് നടത്തിപ്പുമായി ബന്ധപ്പെട്ട് ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടര്‍ അരുണ്‍ ജെറാള്‍ഡ് പ്രകാശ് പുറത്തിറക്കിയ ഉത്തരവുകളും കത്തുകളില്‍ പറയുന്നത് ഇങ്ങനെ ജൂലായ് 10 ന് വൈകീട്ട് 6.30 ന് മന്ത്രി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. അതിന്റെ ചെലവിലേക്കായി വിവിധ സ്ഥാപനങ്ങള്‍ 46,200 രൂപ വച്ച് നല്‍കണം.
സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍, കേരളാ സ്‌റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍, എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, സി ആപ്റ്റ്, കേരളാ സ്‌റ്റേറ്റ് ലിറ്ററസി മിഷന്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണ് ഈ കത്ത് നല്‍കിയത്. അന്നേ ദിവസം യോഗം പോയിട്ട് ഒന്നും നടന്നില്ല. നടന്നത് നല്ല ഒന്നാന്തരം ഇഫ്താര്‍ പാര്‍ട്ടി. ഇതിന് വേണ്ടി വരുന്ന ചെലവ് പിരിച്ചെടുക്കണമെന്ന് മന്ത്രിയുടെ നിര്‍ദ്ദേശമുണ്ടെന്നാണ് ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടറുടെ കത്തുകളിലും ഉത്തരവുകളിലും ഉള്ളത്. ഈ കത്താണ് വിവാദമായിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha