ജനപക്ഷ യാത്ര ഒരു സംഭവമാകരുത്; അണിയറയില്‍ ഒളിഞ്ഞും തെളിഞ്ഞും നീക്കങ്ങള്‍ സജീവം
കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍ നടത്തുന്ന ജനപക്ഷ യാത്രയുടെ പ്രാധാന്യം എങ്ങനേയും കുറയ്ക്കാന്‍ ശ്രമിക്കുകയാണ്. ഇതിനു പിന്നില്‍ മറ്റാരുമല്ല, കോണ്‍ഗ്രസുകാര്‍ തന്നെയാണ്. സുധീരന്‍ കൈയ്യടി നേടി മുന്നേറുമ്പോഴും ആ യാത്രയുടെ നിറം മങ്ങിക്കാനുള്ള ചില തന്ത്രങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ട്.
ഈ ഒന്‍പതിന് ജനപക്ഷയാത്ര തിരുവനന്തപുരത്ത് സമാപിക്കുകയാണ്. സമാപന യോഗത്തില്‍ കോണ്‍ഗ്രസ് ദേശിയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ താല്‍പര്യ പ്രകാരമാണ് സുധീരനെ കെപിസിസി പ്രസിഡന്റ് ആക്കിയത്. അതുകൊണ്ട് തന്നെ സുധീരന്റെ വിജയം രാഹുല്‍ ഗാന്ധിയുടെ വിജയം കൂടിയാകും. അതിനാല്‍ സുധീരനെ നിലക്ക് നിര്‍ത്തിയില്ലെങ്കില്‍ ദൂര വ്യാപകഫലമായിരിക്കും ഉണ്ടാകുക. ഇത് മുന്നില്‍ കണ്ടാണ് സുധീരനെതിരെ ഗ്രൂപ്പ് നേതാക്കളുടെ പടയൊരുക്കം.
സുധീരന്റെ ജനപക്ഷയാത്രയുടെ മുഖ്യ മുദ്രാവാക്യങ്ങളിലൊന്നായിരുന്നു മദ്യ വിമുക്ത കേരളം. ജനപക്ഷയാത്രയില്‍ മദ്യ നിരോധനത്തെപ്പറ്റി സുധീരന്‍ പ്രസംഗിച്ച് കൈയ്യടി നേടുമ്പോള്‍തന്നെ മദ്യനയം തിരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞത് സുധീരന് ക്ഷീണമായി.
ജനപക്ഷയാത്രയുടെ പേരില്‍ പണപ്പിരിവ് നടത്തി സുധീരന്റെ ഇമേജ് തകര്‍ക്കാനും ശ്രമം നടന്നിരുന്നു. സുധീരന്‍ എതിര്‍ത്ത ബാറുകാരില്‍ നിന്നും പണപ്പിരിവ് നടത്തി അത് പത്രക്കാര്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്തു.
ഇതുകൂടാതെ സമാന്തര പണപ്പിരിവും നടത്തുന്നുണ്ട്. കൊല്ലം ജില്ലയില്‍ ക്വാറി ഉടമകളില്‍ നിന്നും അനധികൃതമായി കൂപ്പണടിച്ച് പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കെപിസിസിയെ വിവരം അറിയിക്കാനുള്ള നീക്കത്തിലാണ് ജില്ലാ നേതൃത്വം. വ്യാജ കൂപ്പണുകള്‍ അടിച്ച് വ്യാപക പിരിവ് നടക്കുന്നതായിട്ടാണ് ആരോപണം.
ഇങ്ങനെ വിവാദ വിഷയങ്ങളിലൂടെ ജനപക്ഷയാത്രയുടെ നിറം എങ്ങനേയും കെടുത്താനാണ് ഗ്രൂപ്പ് നേതാക്കളുടെ ശ്രമം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha