ജീവനക്കാരുടെ കൂട്ട അവധി ഗുണം ചെയ്തു, കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി
കെഎസ്ആര്‍ടിസിയിലെ കൂട്ട അവധി ഗുണം ചെയ്തു. ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്തു തുടങ്ങി. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് വിവിധ ജില്ലകളില്‍ ജീവനക്കാര്‍ കൂട്ട അവധിയെടുത്തതിനു പിന്നാലെയാണ് നടപടി. ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്.
എന്നാല്‍ കഴിഞ്ഞ മാസത്തെ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് പല ഡിപ്പോകളിലേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്ക് തുടരുകയാണ്. ആലപ്പുഴ ജില്ലയിലെ അഞ്ചു ഡിപ്പോകളിലും കോഴിക്കോട്, കോട്ടയം ഡിപ്പോകളിലും മിക്ക സര്‍വീസുകളും മുടങ്ങി.
അഞ്ചാം തീയതി കഴിഞ്ഞിട്ടും ശമ്പളം കിട്ടാതായതോടെയാണ് ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് രാവിലെ പോവേണ്ട 55 സര്‍വീസുകളില്‍ 47 ഉം മുടങ്ങി. സിഐടിയു റിലേ നിരാഹാര സമരവും ആരംഭിച്ചു.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ഒഴികെയുള്ള അഞ്ചു ഡിപ്പോകളിലെയും ഒരു വിഭാഗം ജീവനക്കാര്‍ കൂട്ട അവധിയിലാണ്. ജീവനക്കാരുടെ പ്രതിഷേധം മൂലം കോട്ടയം ഡിപ്പോയില്‍ നിന്നുളള 25 ശതമാനം സര്‍വീസുകള്‍ മുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha