കൊച്ചി ഹാഫ് മാരത്തണ്‍; കെനിയന്‍ താരങ്ങള്‍ ജേതാക്കളായി
രണ്ടാമത് കൊച്ചി ഹാഫ് മാരത്തണില്‍ കെനിയന്‍ താരങ്ങള്‍ പുരുഷ, വനിതാ വിഭാഗം ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തില്‍ ബര്‍ണാഡ് കിപ്‌ഗോയും വനിതാ വിഭാഗത്തില്‍ ഹേല കിപ്‌റോപുമാണ് ജേതാക്കളായത്. ഒരു മണിക്കൂര്‍ രണ്ടുമിനിറ്റ് 40 സെക്കന്‍ഡില്‍ കിപ്‌യേഗൊ ഫിനിഷ് ചെയ്തപ്പോള്‍ ഹേല, ഒരു മണിക്കൂര്‍ 11 മിനിട്ട് 38 സെക്കന്‍ഡില്‍ ഹേല ഓടിയെത്തി. കഴിഞ്ഞ വര്‍ഷവും ഇവരായിരുന്നു ചാമ്പ്യന്മാര്‍.
ഇന്ത്യന്‍ താരങ്ങളുടെ പുരുഷ വിഭാഗത്തില്‍ ലക്ഷ്മണും വനിതാ വിഭാഗത്തില്‍ മലയാളി താരം ഒ.പി. ജെയ്ഷയും ഒന്നാമതെത്തി. കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തെത്തിയ പ്രീജ ശ്രീധരന്‍ ശ്വാസ തടസത്തെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാതെ പിന്‍വാങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha