കേരളത്തിലെ അദായകരമല്ലാത്ത 159 സ്‌റ്റോപ്പുകള്‍ നിര്‍ത്തലാക്കാന്‍ റെയില്‍വേയുടെ തീരുമാനം
കേരളത്തിലെ രണ്ട് റെയില്‍വേ ഡിവിഷനുകളുടെ പരിധികളിലായി 159 സ്‌റ്റോപ്പുകള്‍ നിര്‍ത്തലാക്കാന്‍ റെയില്‍വേയുടെ തീരുമാനം. ആദായകരമല്ലാത്ത സ്‌റ്റേഷനുകളിലെ സ്‌റ്റോപ്പുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി അനുവദിക്കപ്പെട്ട 2000 ത്തിലേറെ സ്‌റ്റോപ്പുകള്‍ റെയില്‍വേക്ക് പ്രതിവര്‍ഷം 7000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്നതായി സിഎജി ചൂണ്ടിക്കാണിച്ചിരുന്നു. ഈ സ്റ്റോപ്പുകളാണ് നിര്‍ത്തലാക്കാന്‍ റെയില്‍വേ തീരുമാനിക്കുന്നത്.
രാജ്യത്ത് സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളുടെ വേഗതയേയും ഇത് ബാധിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇത് രണ്ടും പരിഗണിച്ചാണ് ആദായകരമല്ലാത്ത 1300 സ്‌റ്റോപ്പുകല്‍ രാജ്യത്തുടനീളം നിര്‍ത്താലാക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കേരളത്തിലും 159 സ്‌റ്റോപ്പുകള്‍ യാത്രക്കാര്‍ക്ക് നഷ്ടമാകുന്ന അവസ്ഥ വന്നതോടെ എംപിമാരുടെ ഭാഗത്ത് നിന്ന് പതിഷേധമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് നടപടി നിര്‍ത്തി വച്ചെങ്കിലും വീണ്ടും നടപടികളുമായി മുന്നോട്ട് പോകാനാണ റെയില്‍വേയുടെ തീരുമാനം. നടപടികളുമായി റെയില്‍വേ മുന്നോട്ട് പോയാല്‍ മലപ്പുറം ജില്ലയെ ആകും ഏറ്റവും കൂടുതല്‍ ബാധിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha