ചുംബന സമരത്തിന്റെ രണ്ടാംഭാഗം ഇന്ന് കോഴിക്കോട്ട്, ആയിരത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍, തടയുമെന്ന് ഹനുമാന്‍സേന
സദാചാരപോലീസിനെതിരേ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധമായ ചുംബനസമരം ഇന്ന് കോഴിക്കോട്ട് നടക്കും. കൊച്ചിയില്‍ നടന്ന സമരത്തിന്റെ തുടര്‍ച്ചയായി കിസ് ഓഫ് ലൗ പ്രവര്‍ത്തകരാണ് കോഴിക്കോട്ടും സമരം നടത്തുന്നത്. \'കിസ് ഇന്‍ ദി സ്ട്രീറ്റ്\' എന്ന പേരില്‍ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മാവൂര്‍റോഡില്‍ മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിനകത്താണ് പരിപാടി.
അതേസമയം ഹനുമാന്‍സേന എന്നൊരു സംഘടന ചുംബന സമരത്തിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. ചില മുസ്‌ലിം, ബിജെപി സംഘടനകളും സമരത്തെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. സമരം സഭ്യതയുടെ അതിര് വിട്ടാല്‍ ഇടപെടുമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇത്തരം ഒരു സമരത്തിനായി ആരും തങ്ങളോട് അനുമതി നേടിയിട്ടില്ലെന്ന് പോലീസ് പറയുന്നു. സമരക്കാരെ നഗ്‌നരാക്കി നടത്തുമെന്നാണ് ഭീഷണി. സോഷ്യല്‍ മീഡിയയിലൂടെ സമരപ്രചാരണം നടത്തുന്ന കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ മൂന്നുമണിയാവുമ്പോള്‍ ബസ്സ്റ്റാന്‍ഡിനകത്ത് എത്തും. പരിപാടിക്കായുള്ള ഫേസ്ബുക്ക് പ്രചരണത്തിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.
സമരം ഇന്ന് നടക്കാനിരിക്കെ സൈറ്റിന്റെ ലൈക്കുകളുടെ എണ്ണം ഒന്നര ലക്ഷമായി. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തിലധികം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് അനൗദ്യോഗിക കണക്ക്. കിസ് ഓഫ് ലൗ 2.0 മലബാര്‍ എന്നാണ് കോഴിക്കോട്ടെ സമരത്തിന് നല്‍കിയ പേര്. ബസ്സ്റ്റാന്‍ഡില്‍ ഒത്തുകൂടുന്ന സംഘം പരസ്പരം ചുംബിക്കുകയും സ്വതന്ത്രമായി സ്‌നേഹംപങ്കിടുകയും ചെയ്യും. തുടര്‍ന്ന് സമരം സ്റ്റാന്‍ഡിന്റെ പുറത്തേക്ക് പടരും.
സ്ത്രീകള്‍ ഏറ്റവുമധികം ചോദ്യംചെയ്യപ്പെടുകയും സദാചാരപ്പോലീസിങ് നിരന്തരം നടക്കുകയുംചെയ്യുന്ന ഇടമായതുകൊണ്ടാണ് ബസ്സ്റ്റാന്‍ഡ് സമരത്തിന് തിരഞ്ഞെടുത്തതെന്ന് സംഘാടകര്‍ പറയുന്നു. സമരം യാത്രക്കാരെയോ ബസ് സര്‍വീസിനെയോ ബാധിക്കുന്നതാവില്ലെന്നും സംഘാടകര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha