കൊച്ചി ഹാഫ് മാരത്തോണില്‍ കായികതാരങ്ങളുടെ സംഘര്‍ഷവും കുത്തിയിരിപ്പു പ്രതിഷേധവും; സംഘാടകര്‍ വഞ്ചിച്ചെന്ന് പരാതി
സംഘാടകര്‍ വഞ്ചിച്ചെന്ന് ആരോപിച്ച് കൊച്ചി ഹാഫ് മാരത്തോണില്‍ കായികതാരങ്ങളുടെ സംഘര്‍ഷവും കുത്തിയിരിപ്പു പ്രതിഷേധവും. റജിസ്‌ട്രേഷന്‍ ഇനത്തില്‍ വന്‍തുക വാങ്ങിയ സംഘാടകര്‍ പ്രാഥമികമായി നിര്‍വ്വഹിക്കേണ്ട കാര്യങ്ങള്‍ പോലും ചെയ്തില്ലെന്നും എല്ലാവര്‍ക്കും മെഡല്‍ നല്‍കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും ആരോപിച്ചാണ് പങ്കെടുക്കാനെത്തിയവര്‍ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധം നട
ത്തുന്നത്.
റജിസ്‌ട്രേഷനും മറ്റുമായി 500 രൂപ ഫീ വാങ്ങിയ സംഘാടകര്‍ മെഡലുകള്‍ക്കായി സമീപിക്കുമ്പോള്‍ അനാവശ്യം പറയുകയും മര്യാദ ഇല്ലാതെ പെരുമാറുകയും ചെയ്യുകയാണെന്ന് പ്രതിഷേധക്കാര്‍പറഞ്ഞു. പങ്കെടുത്ത് മൂന്ന് മണിക്കുറിനുള്ളില്‍ പ്രഖ്യാപിത ദൂരം താണ്ടുന്നവര്‍ക്ക് മെഡല്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. മെഡലിനായി ചെന്നപ്പോള്‍ പരിപാടി നടത്തിയ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് മോശമായി പെരുമാറുകയന്ന് കായിക താരങ്ങള്‍ ആരോപിച്ചു.
ഓടിയെത്തിയവര്‍ക്ക് കുടിവെള്ളം പോലും നല്‍കിയില്ലെന്നും കുടിവെള്ളം ചോദിച്ചപ്പോള്‍ മര്യാദകേടായി പ്രതികരിച്ചെന്നും ആരോപണമുണ്ട്. ഓടിയെത്തിയവരില്‍ പലരും കുഴഞ്ഞുവീണു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പലരും മാസങ്ങളായി പരിശീലനം നടത്തിയ ശേഷം വന്നവരാണെന്നും ഇവര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha