എട്ടാംക്ലാസ് വിജയിക്കാത്തവര്‍ക്ക് ഇനി ഡ്രൈവിങ് ബാഡ്ജില്ല
ഇനി എട്ടാംക്ലാസ് പരീക്ഷ പാസാവാത്തവര്‍ക്ക് ബാഡ്ജ് ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന നിയമം മോട്ടോര്‍വാഹന വകുപ്പ് കര്‍ശനമാക്കി. നേരത്തെ 2007 ഏപ്രില്‍ 10ന് മുമ്പ് ലൈസന്‍സെടുത്തവര്‍ക്ക് ബാഡ്ജ് നല്‍കാമെന്ന തരത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നിയമത്തില്‍ ഇളവുവരുത്തിയിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇതുപരിഗണിക്കുകയോ അനുകൂല നിലപാടെടുക്കുകയോ ചെയ്യാത്തതിനാലാണ് നിയമം കര്‍ശനമാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടന്ന യോഗം തീരുമാനിച്ചത്.
കേന്ദ്ര മോട്ടോര്‍വാഹന വകുപ്പ് നിയമത്തിലെ കര്‍ശന വ്യവസ്ഥകളിലൊന്നാണ് ലൈറ്റ്, ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് എട്ടാംതരം പാസായിട്ടില്ലെങ്കില്‍ ബാഡ്ജ് നല്‍കേണ്ടെന്നത്. എന്നാല്‍ മുമ്പ് ലൈസന്‍സെടുത്ത പലരും എട്ടാംക്ലാസ് വിജയിക്കാത്തവരായിരുന്നു. കേന്ദ്രനിയമത്തിലെ ഈ വകുപ്പ് പ്രകാരം ഒട്ടേറെപേര്‍ക്ക് ലൈസന്‍സുണ്ടായിട്ടും ബാഡ്ജ് ലഭിച്ചിരുന്നില്ല.
ഇതിനുപരിഹാരമായിട്ടാണ് 2007 ഏപ്രില്‍ 10ന് മുമ്പ് ലൈസന്‍സ് എടുത്തവര്‍ക്ക് എട്ടാംക്ലാസ് വിജയിച്ചിട്ടില്ലെങ്കിലും ബാഡ്ജ് നല്‍കാമെന്നരീതിയില്‍ തീരുമാനം വന്നത്. എന്നാല്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല.
ഇക്കഴിഞ്ഞ നവംബര്‍ 19ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലെടുത്ത തീരുമാനത്തിന്റെ മിനുട്‌സും നിര്‍ദേശവും എല്ലാ ആര്‍.ടി.ഒമാര്‍ക്കും നല്‍കിക്കഴിഞ്ഞു.
ലൈസന്‍സുള്ള 20 വയസ്സുകഴിഞ്ഞ എട്ടാംക്ലാസ് പാസായവര്‍ക്കാണ് ബാഡ്ജ് നല്‍കുന്നത്. നിയമം കര്‍ശനമാക്കിയതോടെ എട്ടാംക്ലാസ് പാസാവാത്തവരും ഡ്രൈവിങ് ലൈസന്‍സ് ഉള്ളവരുമായ ഒട്ടേറെപേര്‍ക്ക് ബാഡ്ജ് ലഭിക്കില്ലെന്ന് ഉറപ്പായി. ഇവര്‍ പത്താംക്ലാസ് തുല്യതാ പരീക്ഷ പാസാവുകയാണെങ്കില്‍ ഇനി ബാഡ്ജ് ലഭിക്കും.
https://www.facebook.com/Malayalivartha