സംസ്ഥാന ബഡ്ജറ്റ് ജനുവരിയില്‍ അവതരിപ്പിക്കാന്‍ സാധ്യത
അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റ് ജനുവരിയില്‍ അവതരിപ്പിക്കാന്‍ ആലോചന. ജനുവരി 16ന് ബഡ്ജറ്റ് അവതരിപ്പിക്കുന്നതില്‍ അഭിപ്രായം തേടി സര്‍ക്കാര്‍ സ്പീക്കറിന് കത്ത് നല്‍കിയതായി അറിയുന്നു. അടുത്ത വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതിയുടെ വിശദാംശങ്ങള്‍ ഡിസംബര്‍ 15ന് മുമ്പ് സമര്‍പ്പിക്കാന്‍ വകുപ്പുമേധാവികളോട് ധനവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബഡ്ജറ്റവതരണം ജനുവരി 24ന് നടത്തിയിരുന്നു.
മാര്‍ച്ച് 31ന് മുമ്പ് സമ്പൂര്‍ണ ബഡ്ജറ്റ് പാസാക്കി സാമ്പത്തികവര്‍ഷത്തിന്റെ ആരംഭം മുതല്‍ പദ്ധതിവിനിയോഗം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ബഡ്ജറ്റ് സമ്മേളനം നേരത്തെ ചേരുന്നത്. അടുത്ത ഒക്ടോബറോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും മേയോടെ നിയമസഭാ തിരഞ്ഞെടുപ്പും പൂര്‍ത്തിയാകും.
തിരക്കിട്ട് ബഡ്ജറ്റ് പാസാക്കാനുള്ള നീക്കത്തില്‍ ധനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുണ്ട്. ബഡ്ജറ്റിന് മുന്നോടിയായുള്ള സാമ്പത്തികാവലോകന റിപ്പോര്‍ട്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ തയ്യാറാക്കാനാകുമോ എന്ന് ആശങ്കയുണ്ട്.
സംസ്ഥാനത്തിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ എണ്ണം 147ല്‍ നിന്ന് 66 ആക്കിയ യു.പി.എ സര്‍ക്കാര്‍ തീരുമാനം മോദി സര്‍ക്കാര്‍ തുടരുമോയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.
https://www.facebook.com/Malayalivartha