ജപ്തി ഭീഷണി: യുവാവ് ജീവനൊടുക്കി; അമ്മ മനംനൊന്തു മരിച്ചു
ജപ്തി ഭീഷണിയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയതിനു പിന്നാലെ അമ്മ മനംനൊന്ത് മരിച്ചു. കടമ്പനാട് വടക്ക് മട്ടാഞ്ചേരിയില്‍(അനൂപ് ഭവനം) ശശിധരന്റെ മകന്‍ അനൂപ് (33), ഭാര്യ ശാരദാമണി (60) എന്നിവരാണ് മരിച്ചത്. മൂന്നുവര്‍ഷം മുന്‍പ് കടമ്പനാട് വടക്ക് സര്‍വീസ് സഹകരണബാങ്കില്‍ നിന്ന് മൂന്നുലക്ഷം രൂപ ശാരദാമണിയുടെ പേരില്‍ വായ്പ എടുത്താണ് അനൂപ് വീടുവച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണം തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.
ബാങ്ക് ജപ്തി നടപടി ആരംഭിച്ചതോടെ അനൂപ് മനോവിഷമത്തിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് വീടിനുള്ളില്‍ അനൂപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇതുകണ്ട് ബോധരഹിതയായ ശാരദ ചികിത്സയിലായിരിക്കെ ഇന്നലെ രാവിലെ ഒമ്പതിനാണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് കടമ്പനാട് വടക്ക് സര്‍വീസ് സഹകരണബാങ്കില്‍ നിന്ന് വായ്പ എടുത്തതിന്റെ ജപ്തി നടപടിയ്ക്ക് മുന്നോടിയായുള്ള നോട്ടീസ് തപാലില്‍ ലഭിച്ചത്. വാട്ടര്‍ അതോറിട്ടിയുടെ കരാര്‍തൊഴിലാളിയായിരുന്നു അനൂപ്. ഇതില്‍ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് വീട്ടുചെലവ് നടത്തിയിരുന്നത്.
ഇതിനിടെ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനാല്‍ ബാങ്ക് അധികൃതര്‍ പലതവണ നോട്ടീസ് അയച്ചിരുന്നു. അനൂപിന്റെ പിതാവ് ശശിധരന്‍ ഹൃദ്രോഗിയാണ്. അനൂപിന്റെ സംസ്‌കാരം വെള്ളിയാഴ്ചയും മാതാവ് ശാരദാകുമാരിയുടേത് ഇന്നലെയും വീട്ടുവളപ്പില്‍ നടന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha