ആര്‍ക്കും ചുംബിക്കാം, സര്‍ക്കാര്‍ എതിരല്ല
ആര്‍ക്കും ചുംബിക്കാം, ആര്‍ക്കും പ്രതിഷേധിക്കാം. അതിനൊന്നും സര്‍ക്കാര്‍ എതിരല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു. എന്നാല്‍, ഇതൊക്കെ ക്രമസമാധാന പ്രശ്‌നത്തിലേക്ക് പോയാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ കോഴിക്കോട് നടന്ന സംഭവത്തില്‍ പോലീസ് ഇടപെട്ടതും അതുകൊണ്ടുതന്നെ. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആരേയും പ്രീതിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ കര്‍ണാടക, തമിഴ്‌നാട് ആഭ്യന്തര മന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha