പേപ്പാറ ഡാമിലേയ്ക്കുള്ള ഇടവഴിയിൽ വച്ച് യൂണിഫോം വേഷത്തിലെത്തിയ സ്കൂൾ വിദ്യാർത്ഥിനിയെ കാറില്‍ കയറ്റി ഇമാമിന്റെ ലീലാവിലാസങ്ങൾ:- നാട്ടുകാർ കയ്യോടെപൊക്കിയപ്പോൾ ഭാര്യയാണെന്ന് പറഞ്ഞ് തടിയൂരാൻ പതിനെട്ടാമത്തെ അടവും- ഒടുക്കം ഇമാംസ് കൗൺസിൽ നേതാവും പ്രഭാഷകനുമായ ഷഫീഖ് അൽ ഖാസിമിയെ പള്ളിയിൽനിന്നും പണ്ഡിത സഭയിൽ നിന്നും പുറത്തേയ്ക്ക്...
പതിനഞ്ചു വയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണത്തെത്തുടർന്ന് പോപ്പുലർ ഫ്രണ്ട് കേരളാ ഇമാംസ് കൗൺസിൽ ഭാരവാഹി ഷഫീഖ് അൽ ഖാസിമിയെ സംഘടനയിൽ നിന്ന് പുറത്താക്കി. പ്രമുഖ പ്രഭാഷകനും തിരുവനന്തപുരം ജില്ലയിലെ ഒരു മുസ്ലിം പള്ളിയിലെ ചീഫ് ഇമാമുമായ ഇയാളെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് പുറത്താക്കിയത്.
സംഭവം ഒതുക്കിതീർക്കാൻ ശ്രമം ഉണ്ടായെങ്കിലും ജമാഅത്ത് കമ്മിറ്റി ശക്തമായി ഇടപെട്ടതോടെയാണ് ഇമാം സ്ഥാനം തെറിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായാണ് നടപടിയെന്നാണ് ഔദ്യോഗിക ഭാഷ്യം. രണ്ടു ദിവസം മുമ്പ് പേപ്പാറ ഡാമിലേക്കുള്ള ഇടവഴിയിൽ വെച്ചാണ് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് തൊഴിലുറപ്പ് പദ്ധതിക്കാർ ആയ സ്ത്രീകൾ കണ്ടതോടെയാണ് ഇമാം കുടുങ്ങിയത്. സ്ത്രീകൾ വാഹനം തടഞ്ഞ് എങ്കിലും ആളുകൾ കൂടുന്നത് കണ്ട ഇമാം കാറിൽ രക്ഷപ്പെട്ടു. സംഭവ വിവരം നാട്ടിൽ പാട്ടായതോടെയാണ് ഇമാം കൗൺസിൽ നടത്തിയ അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടതോടെ നടപടിയെടുത്തത്.
രണ്ട് ദിവസം മുൻപ് ഉച്ചസമയത്ത് ഇയാളുടെ പ്രവർത്തന മേഖലയിലുള്ള പ്രദേശത്ത് സ്കൂളിൽ നിന്നും മടങ്ങി വന്ന വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറിൽ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തിൽ കാർ കണ്ടതിനെ തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിലേർപ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികൾ വാഹനം തടഞ്ഞുവച്ചുവെങ്കിലും ഇയാൾ വിദ്യാർത്ഥിനിയുമായി രക്ഷപെട്ടു. തുടർന്ന് നാട്ടുകാർ പള്ളി ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു.
വനപ്രദേശത്തിന് സമീപത്ത് ഇന്നോവയിലാണ് ഷഫീഖ് അല്‍ ഖാസിമിയും പെണ്‍കുട്ടിയും എത്തിയത്. യൂണിഫോമായിരുന്നു കുട്ടി ധരിച്ചിരുന്നത്. ഇതിന് താഴ്ഭാഗത്തുളള ഒരു കുട്ടിയാണ് വല്ലാത്തൊരു സംഭവം അവിടെ കണ്ടത്. തുടര്‍ന്ന് താഴെപോയി തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളെ വിളിച്ചുകൊണ്ടുവന്നു.ഇവര്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് രക്ഷിക്കണമെന്ന് വിളിച്ചു. പൊലീസില്‍ അറിയിക്കരുതെന്നും പറഞ്ഞു.
ആ കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍, ഭാര്യ എന്നായിരുന്നു ഉസ്താദ് മറുപടി പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ തടഞ്ഞു നിര്‍ത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി ഓള്‍ ഇന്ത്യന്‍ ഇമാം കൗണ്‍സില്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായി ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്ബഈ അറിയിച്ചു എന്നായിരുന്നു കുറിപ്പ്. എന്തിന്റെ പേരിലാണ് ഖാസിമിയെ പുറത്താക്കുന്നതെന്ന് ഇമാം കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നില്ല.
ഇദ്ദേഹം എസ്ഡിപിഐയുടെ പ്രധാന പ്രചാരകനാണ്. നേരത്തേ ആറ്റിങ്ങലിന് സമീപമുള്ള പ്രമുഖ പള്ളി ഉള്‍പ്പെടെയുള്ള പള്ളികളില്‍ ഇയാള്‍ ചീഫ് ഇമാമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാശ്മീരി പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നാടൊട്ടുക്കും തീപ്പൊരി പ്രസംഗങ്ങളുമായി നിറഞ്ഞുനിന്ന വ്യക്തിയാണ് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതാണ് തൊളിക്കോട് ജമാഅത്തിലെ ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചത് ഇവരുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം ധരിപ്പിച്ചതായും സൂചനയുണ്ട്.
https://www.facebook.com/Malayalivartha