കോവളം കൊട്ടാരം ഏറ്റെടുത്തത് റദ്ദാക്കിയതിനെതിരെയുള്ള അപ്പീല്‍ ഹൈക്കോടതി തള്ളി
കോവളം കൊട്ടാരം ഏറ്റെടുത്തത് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
കോവളം കൊട്ടാരം ഏറ്റെടുത്തതിന് നിയമപരിരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ 2005ല്‍ നിയമം കൊണ്ടുവന്നു. എന്നാല്‍ ഇതിനെതിരെ ഹോട്ടല്‍ ലീലാ വെഞ്ച്വര്‍ ഗ്രൂപ്പാണ് ഹൈക്കോടതിയെ സമീപിച്ചത്.
നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
ഐ.ടി.ഡി.സിയുടെ കൈവശമായിരുന്ന കോവളം കൊട്ടാരവും 64.5 ഏക്കര്‍ഭൂമിയും 2002ലാണ് കേന്ദ്രസര്‍ക്കാര്‍ വില്പനയ്ക്ക് വച്ചത്. 43.68 കോടി രൂപയ്ക്ക് കൊട്ടാരം \'ഗള്‍ഫാര്‍\' ഗ്രൂപ്പ് വാങ്ങി. എന്നാല്‍, 2004ല്‍ സെപ്തംബര്‍18ന് സംസ്ഥാന സര്‍ക്കാര്‍ കൊട്ടാരവും ഭൂമിയും ഏറ്റെടുക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha