പേയ്‌മെന്റ് സീറ്റ്; പന്ന്യന്‍ രവീന്ദ്രനെ ചോദ്യം ചെയ്യും
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് ലോകായുക്ത ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. സീറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ മിനിട്ട്‌സ് പിടിച്ചെടുക്കണമെന്ന ഉത്തരവിനെതിരെ സി.പി.ഐ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ലോകായുക്തയുടെ ഉത്തരവ്. അതേസമയം രേഖകള്‍ പിടിച്ചെടുക്കണമെന്ന ഉത്തരവ് കോടതി മരവിപ്പിച്ചു.
സീറ്റ് ചര്‍ച്ച സംബന്ധിച്ച ചര്‍ച്ചകളുടെ രേഖകള്‍ പിടിച്ചെടുക്കാന്‍ നേരത്തെ ലോകായുക്ത അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ സി.പി.ഐ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന നടപടികള്‍ ലോകായുക്ത താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തുടര്‍ന്ന് ലോകായുക്തയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെയും നിയമിച്ചു.
തിരുവനന്തപുരം ലോക്‌സഭാ സീറ്റ് നല്‍കിയതില്‍ സി.പി.ഐ നേതാക്കള്‍ കോഴവാങ്ങി എന്നാരോപിച്ച് ചിറയിന്‍കീഴ് സ്വദേശി ഷംനാദാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ഐ.ജി. സുരേഷ് രാജ് പുരോഹിതിന്റെ നേതൃത്വത്തിലുള്ള സംഘമണ് കേസ് അന്വേഷിക്കുന്നത്.
സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ മന്ത്രി സി.ദിവാകരന്‍, ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ അഡ്വ. പി. രാമചന്ദ്രന്‍ നായര്‍, സ്ഥാനാര്‍ത്ഥിയായ ഡോ. ബെനറ്റ് എബ്രഹാം എന്നിവരാണ് എതിര്‍കക്ഷികള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha