ജനപക്ഷയാത്രയുടെ സമാപനം ഇന്ന് തിരുവനന്തപുരത്ത്, രാഹുല്‍ ഗാന്ധി പങ്കെടുക്കും
കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ ജനപക്ഷയാത്രയുടെ ഔപചാരിക സമാപനം ഇന്ന്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ സമാപന സമ്മേളനം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും . വൈകീട്ട് നാലരയ്ക്കാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ജനപക്ഷയാത്രയുടെ സമാപന സമ്മേളനം . എ.കെ ആന്റണി ,മുകള്‍ വാസ്‌നിക്ക് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. മദ്യവിരുദ്ധതയായിരുന്നു ജനപക്ഷയാത്രയിലെ പ്രധാന പ്രചാരണ വിഷയം . മദ്യനയം മാറ്റുന്നിതിനെ ചൊല്ലി കെ.പി.സി.സി പ്രസിഡ!ന്റും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കം രൂക്ഷയമായിരിക്കുന്ന അന്തരീക്ഷത്തിലാണ് യാത്രയുടെ സമാപനം. മദ്യനയം, ജനപക്ഷയാത്ര എന്നിവയെ ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായതിനിടെയാണ് രാഹുല്‍ കേരളത്തിലെത്തുന്നത്.
പാര്‍ട്ടിയിലെ പുതിയ വിഭാഗീയ നീക്കങ്ങള്‍ രാഹുലിനെ അറിയിക്കാന്‍ നേതാക്കള്‍ തയാറെടുപ്പിലാണ്. ജനപക്ഷയാത്ര വിജയമായിരുന്നെങ്കിലും എ, ഐ ഗ്രൂപ്പുകള്‍ രഹസ്യമായി യാത്രയ്‌ക്കെതിരെ പ്രവര്‍ത്തിച്ചെന്ന പരാതി സുധീരനുണ്ട്. മദ്യനയത്തില്‍ ഉള്‍പ്പെടെ സുധീരന്റെ ഒറ്റയാള്‍ നീക്കങ്ങളെക്കുറിച്ചാകും എതിര്‍വിഭാഗത്തിനുള്ള പരാതി. കൂടിക്കാഴ്ചയ്ക്ക് ആര്‍ക്കൊക്കെ അവസരം ലഭിക്കുമെന്നതില്‍ വ്യക്തതയില്ല. യുഡിഎഫ് ഘടക കക്ഷി നേതാക്കളും ചര്‍ച്ചയ്ക്കു സമയം തേടിയിട്ടുണ്ട്.
നയം മാറ്റത്തെ ഒരു കാരണവശാലും സുധീരന്‍ അംഗീകരിക്കുന്നില്ല . പ്രായോഗിക മാറ്റം വരുത്തിയേ തീരുവെന്ന നിലപാടില്‍ മുഖ്യമന്ത്രിയും. സര്‍ക്കാരിന്റെ മദ്യനയമയുര്‍ത്തിയായിരുന്നു യാത്രയെന്നും അത് ജനം അംഗീകരിച്ചുവെന്നുമാണ് സുധീരന്‍ അനുകൂലികളുടെ നിലപാട്.
അതിനാല്‍ ഇനി നയം മാറ്റാനാവില്ല. അതേ സമയം കര്‍ശന നിലപാടുകളുമായി സര്‍ക്കാരിനെ നിരന്തരം സുധീരന്‍ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് ഇരുഗ്രൂപ്പുകളുടെയും പരാതി. രാഷ്ട്രീയം വേണ്ടത്ര പറയാത്തതായിരുന്നു ജനപക്ഷയാത്രയെന്നാണ് മറ്റൊരു പരാതി . യാത്രയുടെ പേരില്‍ എടുത്ത ഏകപക്ഷീയ അച്ചടക്ക നടപടികളോടും ഗ്രൂപ്പുകള്‍ക്ക് കടുത്ത വിയോജിപ്പ്. രാഹുലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്നു വൈകിട്ടു നാലു മുതല്‍ ഏഴു വരെ നഗരത്തില്‍ ഗതാഗത ക്രമീകരണം ഉണ്ടായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha