പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ അഴിമതിയാരോപണവുമായി കെബി ഗണേശ് കുമാര്‍, മറ്റാര്‍ക്കോ വേണ്ടി സംസാരിക്കുന്നുവെന്ന് ഇബ്രാഹിം കുഞ്ഞ്
പൊതുമാരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ അഴിമതി ആരോപണവുമായി കെബി ഗണേശ് കുമാര്‍ നിയമസഭയില്‍. മന്ത്രിയുടെ ഓഫീസിലെ മൂന്ന് പേര്‍ വലിയ തോതിലുള്ള അഴിമതി നടത്തുന്നുവെന്ന് ഗണേശ് നിയമസഭയില്‍ പറഞ്ഞു.
സ്റ്റാഫംഗങ്ങളായ എ. നസിമുദിന്‍, അബ്ദുല്‍ റാഷിദ്, അബ്ദുല്‍ റഹിം എന്നിവരുടെ പേരുകള്‍ വെളിപ്പെടുത്തി. മറ്റൊരു മന്ത്രിക്കെതിരെയും തെളിവുണ്ടെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം, മുന്‍കൂര്‍ നോട്ടീസില്ലാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി.
മന്ത്രിയുടെ നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ച് അഴിമതിയുണ്ടെന്നും ഗണേശ് പറഞ്ഞു. എന്നാല്‍ എല്ലാ ആരോപണും മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചു. മറ്റാര്‍ക്കോ വേണ്ടിയാണ് ഗണേശ് സംസാരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാലക്കാട്ട് ഒരുപരിപാടിയിലാണ് ഗണേശ് കുമാര്‍ അഴിമതി ആരോപണമുള്ളവരുടെ പേരുകള്‍ നിയമസഭയില്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞത്. ടി ഒ സൂരജ് ഒരു ചെറിയ ഇതിലെ ചെറിയൊരു കണ്ണിമാത്രമാണെന്നും ഇതിനേക്കാലും വലിയ കാട്ടുപോത്തുകള്‍ റെയുണ്ടന്നും പറഞ്ഞിരുന്നു. എന്നാല്‍ ഗണേശ് കുമാറിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha