വിമാനത്താവളത്തിലേക്ക് പോയ യുവാവ് ആറ്റില്‍ ചാടി
പിതാവിന്റെ മരണം അറിഞ്ഞ് വിദേശത്ത് നിന്നെത്തുന്ന സഹോദരനെ കൂട്ടിക്കൊണ്ടുവരാന്‍ പോയ യുവാവ് യാത്രാമദ്ധ്യേ കല്ലടയാറ്റിലേക്ക് എടുത്ത് ചാടി. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. അടൂര്‍ തട്ട ഇടമാല തെക്കേവീട്ടില്‍ ബെന്‍സണ്‍ (34) ആണ് ഏനാത്ത് പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയത്. ഒഴുക്കില്‍പെട്ട ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസമാണ് ബെന്‍സണിന്റെ പിതാവ് രാജന്‍ മരിച്ചത്.
ബഹ്‌റിനിലായിരുന്ന സഹോദരന്‍ നാട്ടിലേക്ക് തിരിച്ചതായി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കാറില്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ബെന്‍സണ്‍. ഏനാത്ത് പാലത്തിനടുത്തെത്തിയപ്പോള്‍ കാര്‍ ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ പറഞ്ഞു. കാര്‍ നിര്‍ത്തിയ ഉടന്‍ പുറത്തേക്കിറങ്ങിയ ബെന്‍സണ്‍ ആറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുത്തൂര്‍ പോലീസും കൊട്ടാരക്കരയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പുത്തൂര്‍ പോലീസ് കേസെടുത്തു. ബെന്‍സണ്‍ മാനസിക പ്രശ്‌നമുള്ളയാളാണെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴിനല്‍കി. മരണ വീട്ടില്‍ നിന്ന് ബന്ധുക്കള്‍ ഏനാത്തില്‍ എത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha