നേരില്‍ കണ്ടിട്ടും മാവോയിസ്റ്റുകളെ പിടിക്കാനാവാത്തത് പോലീസിന്റെ കഴിവ് കേടോ ? 60 റൗണ്ട് വെടിവെച്ചത് എങ്ങോട്ട് ? പോലീസിന്റെ ഭാഗത്ത് നിന്ന് കനത്ത വീഴ്ചയെന്ന് വിലയിരുത്തല്‍
കാടുമുഴുവന്‍ അരിച്ച് പെറുക്കിയിട്ടും പോലീസിനു നേരെ വെടിവെച്ച മാവോയിസ്റ്റ് സംഘത്തെ പിടികൂടാന്‍ കഴിയാത്തത് നമ്മുടെ പോലീസ് സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടായ കനത്ത വീഴ്ചയിട്ടാണ് വിലയിരുത്തുന്നത്. എത്രയോ കാലങ്ങളായി കേരളത്തിന്റെ വനാതിര്‍ത്തികളിലും വയനാട്ടിലെ ആദിവാസാസികളുടെ ഇടയിലും ശക്തമായി കൊണ്ടിരിക്കുകയാണ് മാവോയിസ്റ്റുകള്‍. അടുത്ത കാലത്തുണ്ടായ നീറ്റാജലാറ്റിന്‍ കമ്പനിയുടെ ഓഫീസിനു നേര്‍ക്കുള്ള അക്രമവും, പരിസ്ഥിതി മലിനീകരമമുണ്ടാക്കിയെന്ന് ആരോപണമുണ്ടായിരുന്ന ഒരു റിസോര്‍ട്ട് കത്തിച്ചതടക്കം മാവോയിസ്റ്റുകളുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനോ അന്വേഷണം മറ്റ് തലങ്ങളിലേക്ക് വ്യാപിപ്പിക്കാനോ പോലീസിനോ സംസ്ഥാന ആഭ്യന്തര വകുപ്പിനോ കഴിഞ്ഞിട്ടില്ല.
നമ്മുടെ സംസ്ഥാനത്ത് മാവോയിസ്റ്റുകളും പോലീസും നേര്‍ക്ക് നേരെ ഏറ്റുമുട്ടുന്നത് ആദ്യമാണ്. അത് കൊണ്ട് തന്നെ ആദ്യം പകച്ച പോലീസ് പിന്നെ വെടിയുതിര്‍ത്ത് പിന്‍മാറുകയായിരുന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട്. കാടിന്റെ ഭൂമിശാത്രമറിയാവുന്ന മാവോയിസ്റ്റുകളോട് പിടിച്ച് നില്‍ക്കാന്‍ നമ്മുടെ പോലീസ് സംവിധാനത്തിന് കഴിഞ്ഞില്ലെന്നതാണ് സത്യം. അക്രമണമുണ്ടായപ്പോഴാണ് കേരള സര്‍ക്കാരും ഉണര്‍ന്നത്. തമിഴ്‌നാട്,കര്‍ണാടക സര്‍ക്കാരുമായി ആലോചിച്ച് മാവോയിസ്റ്റുകള്‍ക്കെതിരെ യോജിച്ച് പോരാടുമെന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത് ഇതിന് തെളിവാണ്.
സംസ്ഥാനത്ത് മാവോയിസ്റ്റ് ആക്രമണം ഉണ്ടാവാന്‍ സാധ്യത ഉണ്ടന്ന് കേന്ദ്ര ഇന്റലിജന്‍സും മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പാലിച്ചില്ല. മാത്രമല്ല ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പടലപ്പിണക്കങ്ങളും മാവോയിസ്റ്റകള്‍ക്കെതിരെയുള്ള തെരച്ചിലുകളും അന്വേഷണങ്ങളും ഏകോപിപ്പിക്കാന്‍ കഴിയാത്തതും തിരിച്ചടിയായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡി മാവോയിസ്റ്റുകളോട് സമാധാനം പാലിക്കണമെന്ന് ആവശ്യപെട്ടതിന് പിറകെയാണ് കേരളത്തിലെ ഏറ്റുമുട്ടല്‍.
നേര്‍ക്കുനേര്‍ എത്തിയിട്ടും മാവോയിസ്റ്റ് സംഘത്തെ പിടികൂടാനാകാതെ പോയത് പൊലീസിന്റെ വീഴ്ചയാണെന്ന് വിമര്‍ശനം ശക്തമായി ഉയരുന്നുണ്ട്. മുഖാമുഖം കണ്ടിട്ടും പരിശീലനം ലഭിച്ച തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള ദൗത്യസേനയ്ക്ക് നിരാശരായി മടങ്ങേണ്ടി വന്നത് വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. കുഞ്ഞോം വനത്തിലെ ചാപ്പ കോളനിയിലും പരിസരത്തും മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ദൗത്യസേന കോളനിക്ക് സമീപം ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പോലീസ് സംഘം എത്തുന്നത്. വന മേഖലയിലേക്ക് കടന്നയുടന്‍ തന്നെ ദൗത്യസേനക്ക് നേരെ മാവോയിസ്റ്റുകള്‍ വെടി ഉതിക്കുകയായിരുന്നു.
ഉടന്‍ തന്നെ തിരിച്ചും ദൗത്യസേന വെടി വച്ചെങ്കിലും തന്ത്രപരമായി മാവോയിസ്റ്റ് സംഘം മുങ്ങി. ആദ്യത്തെ പാളിച്ച ഇവിടെ തുടങ്ങി. തുടര്‍ന്ന് വനത്തില്‍ നടത്തിയ തെരച്ചിലിലും മാവോയിസ്റ്റ് സംഘത്തിന് മുന്നില്‍ നിന്ന് നിരാശയോടെ പിന്‍വാങ്ങേണ്ടി വന്ന അനുഭവവും ദൗത്യസേനക്ക് ഉണ്ടായി. നിമിഷനേരം കൊണ്ട് തന്നെ കൂടുതല്‍ സേന വനമേഖലയിലേക്ക് കുതിച്ചെങ്കിലും മാവോയിസ്റ്റ് സംഘത്തെ കണ്ടെത്താന്‍ പോലും കഴിഞ്ഞില്ല. സംഘത്തില്‍ എട്ടോളം പേരാണ് ഉണ്ടായിരുന്നതെന്ന് കണ്ണൂര്‍ മേഖലാ ഡി.ഐ.ജി ദിനേന്ദ്ര കശ്യപ് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എറ്റമുട്ടലുണ്ടായ പ്രദേശത്ത് എത്തിയ ഉന്നത സംഘത്തെ ആദിവാസികള്‍ തടഞ്ഞുവെച്ചു. പ്രദേശത്തിന്റെ വികസനം സാധ്യമാക്കാതെ ഇങ്ങോട്ട പ്രവേശിക്കേണ്ട എന്നാണ് ആദിവാസികള്‍ ആവശ്യപെട്ടത്. ആദിവാസികളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് മാവോയിസ്റ്റുകള്‍ നടത്തുന്നത്. കേരളം മാവോയിസ്റ്റുകളുടെ സുരക്ഷിത താവളമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha