ബസ് ചാര്‍ജ് അധിക നിരക്ക് ബില്‍ നാളെ നിയമസഭയില്‍
ബസ് ചാര്‍ജ് വര്‍ധനയ്ക്കിടയാക്കുന്ന ഇന്‍ഷ്വറന്‍സ്-പെന്‍ഷന്‍ സെസ് ടിക്കറ്റ് നിരക്കിനൊപ്പം ഈടാക്കുന്ന ബില്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും. കെടിഡിഎഫ്‌സിയില്‍നിന്നു കെഎസ്ആര്‍ടിസി ഉയര്‍ന്ന പലിശ നിരക്കില്‍ എടുത്തിട്ടുള്ള മുഴുവന്‍ കടങ്ങളും പൊതുമേഖലാ ബാങ്കുകളിലേക്കു മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.
അതേസമയം, ശമ്പളവും പെന്‍ഷനും പോലും നല്‍കാന്‍ കഴിയാതെ കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. കെഎസ്ആര്‍ടിസി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് എളമരം കരീം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്‍കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ വാക്കൗട്ട്.
അപകട ഇന്‍ഷ്വറന്‍സും പെന്‍ഷന്‍ ഫണ്ടും ഏകോപിപ്പിച്ചു ഇന്‍ഷ്വറന്‍സ് സെസ് ഫണ്ട് രൂപവത്കരിക്കുന്നതിനുള്ള ബില്‍ 10നു നിയമസഭയില്‍ അവതരിപ്പിക്കുമെന്നു ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇന്‍ഷ്വറന്‍സിനായി നാലു പൊതുമേഖലാ സ്ഥാപനങ്ങളാണു രംഗത്തുള്ളത്. കെടിഡിഎഫ്‌സിയിലെ വായ്പ പുനഃക്രമീകരിക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് 120 കോടി രൂപ ലാഭിക്കാനാകും.
സമരം നടത്തുന്ന ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണ്. യാത്രാ സൗജന്യം നല്‍കിയതിനു 1616 കോടി രൂപയാണു സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്കു നല്‍കാനുള്ളത്.
1900 പുതിയ ബസുകള്‍കൂടി നിരത്തിലിറക്കും. കെഎസ്ആര്‍ടിസി കൊറിയര്‍-പാഴ്‌സല്‍ സര്‍വീസ് തുടങ്ങും. ബസ് സ്റ്റേഷനുകളില്‍ കോഫി ഹൗസുകളും എടിഎം കൗണ്ടറുകളും ആരംഭിക്കും. കെഎസ്ആര്‍ടിസിക്ക് പ്രഫഷണല്‍ മാനേജ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തും. 5.5 കോടി രൂപയാണ് ഒരു ദിവസത്തെ ശരാശരി വരുമാനം. ചില ദിവസങ്ങളില്‍ ഇത് ആറുകോടി വരെയായി ഉയരുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha