രാജ്യത്ത് വര്‍ഗീയ വിദ്വേഷം വളര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി
തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുകയാണെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്ര ഭരണം ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിനാല്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷം വളര്‍ത്തി അതില്‍നിന്നു മുതലെടുക്കാനാണു
ബിജെപിയുടെ ശ്രമം. കോണ്‍ഗ്രസ് ഇതിനു നേരേ വിപരീതമായി വിവിധ മതവിഭാഗങ്ങളെ തമ്മില്‍ കൂട്ടിയിണക്കാനാണു ശ്രമിക്കുന്നതെന്ന് അലയടിച്ചുയര്‍ന്ന കരഘോഷത്തിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നയിച്ച ജനപക്ഷ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍.
കോണ്‍ഗ്രസിന്റെ ആശയമാകട്ടെ മതങ്ങള്‍ തമ്മില്‍ സൗഹാര്‍ദം ഊട്ടിയുറപ്പിക്കുകയാണ്. ജനങ്ങള്‍ ഇക്കാര്യം തിരിച്ചറിയുമ്പോള്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ തിരിച്ചെത്തും. മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന തിരിച്ചറിവു രാജ്യത്തെ ജനങ്ങള്‍ക്കുണ്ട്. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും അഴിമതി തുടച്ചുനീക്കുമെന്നും മറ്റും തിരഞ്ഞെടുപ്പിനു മുമ്പു പ്രസംഗിച്ചവര്‍ ഇപ്പോള്‍ ജനങ്ങളോടു ചൂലെടുക്കാനാണ് ആവശ്യപ്പെടുന്നത്.
ദേശീയ തൊഴിലുറപ്പു പദ്ധതി വെട്ടിച്ചുരുക്കി കരാറുകാര്‍ക്കു മാത്രമാക്കി. യുപിയിലും ഹരിയാനയിലും മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തിരഞ്ഞെടുപ്പു വന്നപ്പോള്‍ കലാപം സൃഷ്ടിച്ചു വോട്ടു നേടാനാണു ശ്രമിച്ചത്. മദ്യവും ലഹരിമരുന്നും പോലുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത കെപിസിസിയുടെ പ്രവര്‍ത്തനങ്ങളെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. മദ്യവര്‍ജനം മഹാപ്രസ്ഥാനമായി കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്ന് അധ്യക്ഷത വഹിച്ച വി.എം. സുധീരന്‍ പറഞ്ഞു. ജനകീയ കോടതി അംഗീകരിച്ച മദ്യനയത്തെ മറ്റു കോടതികള്‍ എതിര്‍ക്കുന്നതു ശരിയല്ല.
പുതിയ ആശയവും ആവേശവും ജനങ്ങള്‍ക്കും കോണ്‍ഗ്രസിനും നല്‍കിയാണു ജനപക്ഷയാത്ര സമാപിച്ചതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുദ്രാവാക്യം വിളിക്കാന്‍ മാത്രം ഒറ്റക്കെട്ടായി നിന്നാല്‍ പോരാ, കോണ്‍ഗ്രസുകാര്‍ ഒറ്റ മനസ്സായി നില്‍ക്കണമെന്ന് എ.കെ. ആന്റണി ആഹ്വാനം ചെയ്തു. മന്ത്രി രമേശ് ചെന്നിത്തല, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, എഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നിക്, ഡിസിസി പ്രസിഡന്റ് കെ. മോഹന്‍ കുമാര്‍ എന്നിവരും പ്രസംഗിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha