ഗണേശിന്റെ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
പൊതുമരാമത്ത് വകുപ്പിനെതിരെ നിയമസഭയില്‍ ഉന്നയിച്ച അഴിമതി ആരോപണം മുന്‍ മന്ത്രി കെ.ബി.ഗണേശ് കുമാറിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തള്ളി. ഗണേശിന്റെ ആരോപണങ്ങള്‍ വ്യക്തതയില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ഗണേശ് സഭയില്‍ ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പൊതുമരാമത്ത് വകുപ്പിനെതിരെ കടുത്ത അഴിമതി ആരോപണങ്ങളാണ് ഇന്നലെ സഭയില്‍ ഗണേശ് കുമാര്‍ ഉന്നയിച്ചത്. ഗണേശിന്റെ നിലപാടുകള്‍ക്കെതിരെ മുസ്ലിംലീഗ് രംഗത്ത് വന്നിരുന്നു. ഗണേശ് പ്രേതബാധ കൂ
ടിയവനെപ്പോലെയാണ് സംസാരിക്കുന്നതെന്ന് മന്ത്രി ഇബ്രാഹിം കുഞ്ഞ് കഴിഞ്ഞദിവസം സഭയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ലന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗണേശ് ആരോപണങ്ങള്‍ എഴുതി തന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ അഴിമതിയെ കുറിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു എന്ന് ഗണേശ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha