മദ്യനയത്തില്‍ നിന്നു പിന്മാറിയാല്‍ സമരമെന്ന് ശിവഗിരി മഠാധിപതി
മദ്യനയത്തില്‍ നിന്നു സര്‍ക്കാര്‍ പിന്മാറിയാല്‍ സന്യാസിമാര്‍ സമരരംഗത്തിറങ്ങുമെന്നു ശിവഗിരി മഠാധിപതി പ്രകാശാനന്ദ. പ്രായോഗിക സമീപനമെന്ന പേരില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ദുരൂഹത നിറഞ്ഞതാണ്. എസ്എന്‍ഡിപി കമുകുംചേരി ശാഖ ദൈവദശക ശതാബ്ദി മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം. ആദ്യമായാണ് മതസാമൂഹിക സംഘടനയില്‍ നിന്ന് ഇത്തരമൊരു പ്രതികരണമുണ്ടാകുന്നത്. ജനപക്ഷ യാത്രയോടനുബന്ധിച്ച് കെപിസിസി പ്രസിഡന്റെ വി.എം. സൂധീരന്‍ വര്‍ക്കല ശിവഗിരി സന്ദര്‍ശിച്ചിരുന്നു. തന്റെ മദ്യവിരുദ്ധ പ്രചരണങ്ങള്‍ക്ക് പിന്തുണനല്‍കണമെന്ന് ശിവഗിരി മഠാധിപതി പ്രകാശാനന്ദയോട് ആഭ്യര്‍ത്ഥിച്ചതായാണ് സൂചന.
https://www.facebook.com/Malayalivartha