കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടന്ന് രാഹുല്‍ ഗാന്ധി, ജനപക്ഷയാത്രയെ വിമര്‍ശിച്ചവരുടെ വായടപ്പിച്ച് വിഎം സുധീരന്‍
കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടെന്നും അത് ചര്‍ച്ചയിലൂടെ പരിഹരിക്കാനാവുന്നതുമാണെന്ന് കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള നേതാക്കളാണ് കേരളത്തിലുള്ളതെന്നും രാഹുല്‍ പറഞ്ഞു. കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ദിരാഭവനില്‍ എത്തിയ രാഹുല്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ജനപക്ഷയാത്രയെ വിമര്‍ശിച്ചവര്‍ക്ക് മറുപടി പറഞ്ഞ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സുധീരന്‍ തന്റെ നയം വ്യക്തമാക്കിയത. രാഹുല്‍ ഗാന്ധിയെ വേദിയിലിരുത്തിയായിരുന്നു സുധിരന്റെ മറുപടി.ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും എല്ലാവരും അംഗീകരിക്കുന്നു. അമിതമായ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ സിപിഎമ്മിന്റെ അവസ്ഥയിലാക്കും. ഒരു ഗ്രൂപ്പില്‍ നിന്ന് മറു ഗ്രൂപ്പിലേക്ക് പോകുന്നതു പോലും വാര്‍ത്തയാകുന്നു. പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ നയപരമാണെന്നും വ്യക്തിപരമല്ലെന്നും കൂടി വിശദീകരിച്ചു.
അഴിമതിയും ലഹരിയും അക്രമവുമാണ് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ട് തന്നെയാണ് ജനപക്ഷയാത്ര മാതൃകാപരമാകുന്നതെന്നാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിലപാട്. കെപിസിസിയുടെ വിശാല എക്‌സിക്യൂട്ടീവ് സമ്മേളനത്തില്‍ ആമുഖമായാണ് ജനപക്ഷയാത്രയെ വെജിറ്റേറിയന്‍ യാത്രയെന്ന് വിളിച്ചവര്‍ക്ക് സുധീരന്‍ മറുപടി നല്‍കിയത്. ഗ്രൂപ്പ് പ്രവര്‍ത്തനം പാര്‍ട്ടിയെ നശിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും എകെ ആന്റണിയേയും വേദിയിലിരുത്തിയാണ് എ, ഐ ഗ്രൂപ്പുകള്‍ക്ക് സുധീരന്‍ മറുപടി നല്‍കിയത്.
സുധീരനെതിരെ എ, ഐ ഗ്രൂപ്പുകള്‍ രാഹുല്‍ ഗാന്ധിയോട് പരാതി പറഞ്ഞിരുന്നു. മദ്യനയത്തിലെ നിലപാടുകളെയാണ് അവര്‍ വിമര്‍ശിക്കുന്നത്. ഈ സാഹചര്യത്തിലാണ് രാഹുലിനെ തന്നെ വേദിയിലിരുത്തി നേതാക്കളോട് സുധീരന്‍ തന്റെ ഉറച്ച നിലപാട് വിശദീകരിച്ചത്. മാതൃകാ പരമായി നടത്തിയ ജനപക്ഷ യാത്രയെ മോശമായി ചിത്രീകരിക്കാന്‍ ആരു ശ്രമിക്കേണ്ട എന്നാണ് സുധീരന്‍ വ്യക്തമാക്കുന്നത്. സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ഉയര്‍ത്തിയല്ല ജനപക്ഷയാത്ര നടത്തിയതെന്ന കെ മുരളീധരന്റെ ആരോപണം ഏറെ ചര്‍ച്ചയായിരുന്നു. അതിനിടെ സംഘടനാ തെരഞ്ഞെടുപ്പ് ഉയര്‍ത്തി സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ എ, ഐ ഗ്രൂപ്പുകള്‍ നീക്കവും തുടങ്ങി. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളെ സുധീരന്‍ വിമര്‍ശിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha