ബാറുകള്‍ക്ക് ജനുവരി 20വരെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതി, സര്‍ക്കാര്‍ മദ്യനയത്തില്‍ ഇളവ് വരുത്തിയെന്ന് വിമര്‍ശനം
സംസ്ഥാനത്ത് ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബാറുകള്‍ക്ക് ജനുവരി 20 വരെ പ്രവര്‍ത്തിക്കാമെന്നു ഹൈക്കോടതി. മദ്യനയത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കാന്‍ സമിതിയെ നിയോഗിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
തൊഴില്‍, ടൂറിസം വകുപ്പുകളുടെ സെക്രട്ടറിമാര്‍ പഠനം നടത്തുമെന്ന് അറിയിച്ച സാഹചര്യത്തില്‍ റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. പഠന സമിതിയെ നിയമിച്ച കാര്യം അറിയിച്ച് സര്‍ക്കാരില്‍ നിന്നു ഡിസംബര്‍ ഒന്‍പതിനു കത്തു ലഭിച്ചതായി അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. കേസ് ജനുവരി 14നു വീണ്ടും പരിഗണിക്കും.
സര്‍ക്കാരിന്റെ മദ്യനയങ്ങള്‍ക്ക് അയവുവന്നതിനുള്ള തെളിവാണിതെന്ന് വിലയിരുത്തപ്പെടുന്നു. കേസ് നീട്ടികൊണ്ട്‌പോയി ബാറുകല്‍ക്കനുകൂലമായി വിധിയുണ്ടാക്കാനാണ് സര്‍ക്കരിന്റെ ശ്രമമെന്നും ആക്ഷേപമുപണ്ട്.
അതേസമയം, ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്ന കെസിബിസിയുടെ ആവശ്യം കോടതി തള്ളി. അബ്കാരി നയം ഭാഗികമായി ശരിവച്ചതിനെതിരെ ബാറുടമകളും സര്‍ക്കാരും സമര്‍പ്പിച്ച അപ്പീലുകളാണു ജസ്റ്റിസ് കെ. ടി. ശങ്കരന്‍, ജസ്റ്റിസ് പി. ഡി. രാജന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha