ഗണേഷ്‌കുമാര്‍ നല്‍കിയ കത്ത് പരിശോധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി
പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ നല്‍കിയ കത്ത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രത്യേകമായി അഴിമതി ആരോപണം ഉന്നയിച്ച് നല്‍കിയ കത്തല്ലായിരുന്നു ഇത്. അതിനാലാണ് ശ്രദ്ധയില്‍പ്പെടാതെ പോയതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വികസനകാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള കത്തായിരുന്നു അത്. അതുകൊണ്ട് ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടില്ല. മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് എംഎല്‍എമാരോട് കത്ത് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ കത്തിനൊപ്പമായിരുന്നു അഴിമതി ആരോപണം ഉന്നയിച്ചത് എന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏഴുമാസം മുന്‍പ് പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിനെതിരെ കെ.ബി. ഗണേഷ്‌കുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിക്കത്ത് ഇന്ന് പുറത്ത് വന്നിരുന്നു. മന്ത്രിമാരുടെ ഓഫിസുകളിലെ ഒത്തുകളിയുടെ തെളിവു നല്‍കാമെന്ന് അറിയിച്ചായിരുന്നു കത്ത് നല്‍കിയത്. എന്നാല്‍ ഈ കത്ത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ മറുപടി നല്‍കിയത്. ഈ നിലപാടിലാണ് മുഖ്യമന്ത്രി വൈകീട്ട് മയം വരുത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha