തലശേരിയില്‍ അക്രമണം, രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
തലശേരിയിലെ കതിരൂരില്‍ നടന്ന വ്യത്യസ്ത അക്രമങ്ങളില്‍ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാച്ചപ്പൊയിക കായലോട്ടെ മാങ്ങാട്ടുചാലില്‍ എന്‍. സുനില്‍ കുമാര്‍(42),പൊന്യം നായനാര്‍ റോഡിലെ പൊന്നമ്പത്ത് വിട്ടില്‍ സി. ലിജില്‍(39) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സുനിലിന് കണ്ണിന് മുകളിലും ലിജിന് തലക്കു പിറകിലുമാണ് വെട്ടേറ്റത്. ലിജിന്റെ വലത് കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. വിദഗ്ദ ചികിത്സക്കായി സുനിലിനെ കോക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ലിജിന്‍ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ജോലി കഴിഞ്ഞ് പോകുന്ന സമയത്താണ് മാരകായുധങ്ങളുമായി അഞ്ചംഗ സംഘം സുനിലിനെ അക്രമിച്ചത്. കതിരൂര്‍ നാലാം മൈയിലില്‍ മരണ വീട്ടില്‍നിന്ന് തിരിച്ചു വരുമ്പോഴാണ് കുളത്തിനടുത്തുവച്ച് 11 അംഗ സംഘം ലിജിനെ അക്രമിച്ചത്. അക്രമികള്‍ സ്ഥലം വിട്ടതിന് ശേഷം പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോയത്. വെട്ടേറ്റ് ചോരയില്‍ കുളിച്ച ലിജിനെ പോലിസുകാര്‍ ജീപ്പില്‍നിന്നും വഴിയില്‍ ഇറക്കിവിട്ടതായിയും ആരോപണമുണ്ട്.സംഭവത്തില്‍ പ്രതിഷേധിച്ച് നായനാര്‍ റോഡില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സംഭവങ്ങള്‍ക്ക് പിന്നില്‍ സി.പി.എം. ആണെന്ന് ബി.ജെ.പി. ആരോപിച്ചു.
https://www.facebook.com/Malayalivartha